12 long hours…! Indian Navy frees Iranian ship hijacked by Somali pirates; 23 Pakistani fishermen are safe
ദില്ലി: സൊമാലിയൻ കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. കടൽക്കൊള്ളക്കാരെ കീഴ്‌പ്പെടുത്തിയതായും കപ്പലിലുണ്ടായിരുന്ന 23 പാക് മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു. 12 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൊമാലിയൻ കടൽക്കൊള്ളക്കാരെ സാഹസികമായി കീഴ്‌പ്പെടുത്തിയത്.
ഇറാനിയൻ കപ്പലായ അൽ-കംബർ 786 ആണ് ആക്രമിക്കപ്പെട്ടത്. 9 സൊമാലിയൻ കടൽക്കൊള്ളക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. തുടർന്ന് പടക്കപ്പലുകളായ ഐഎൻഎസ് സുമേധയും ഐഎൻഎസ് ത്രിശൂലും സംയുക്തമായി ചേർന്ന് നടത്തിയ ഓപ്പറേഷനിൽ കടൽക്കൊള്ളക്കാർ കീഴടങ്ങുകയായിരുന്നു.
മോചിപ്പിച്ചെടുത്ത കപ്പലിലെ പാകിസ്ഥാൻ പൗരരെ സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചതായും കടൽക്കൊള്ളക്കാർക്കെതിരെ പോരാടി മേഖലയുടെ സുരക്ഷ ഉറപ്പുവരുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യൻ നാവികസേന പറഞ്ഞു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…