Tuesday, May 14, 2024
spot_img

രക്ഷകരായി വീണ്ടും ഭാരത നാവിക സേന! കടൽക്കൊള്ളക്കാരുമായി 12 മണിക്കൂർ പോരാട്ടം! 23 പാക്ക് മത്സ്യ തൊഴിലാളികൾക്ക് ഇത് പുതുജന്മം

ദില്ലി: സൊമാലിയൻ കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. കടൽക്കൊള്ളക്കാരെ കീഴ്‌പ്പെടുത്തിയതായും കപ്പലിലുണ്ടായിരുന്ന 23 പാക് മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു. 12 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൊമാലിയൻ കടൽക്കൊള്ളക്കാരെ സാഹസികമായി കീഴ്‌പ്പെടുത്തിയത്.

ഇറാനിയൻ കപ്പലായ അൽ-കംബർ 786 ആണ് ആക്രമിക്കപ്പെട്ടത്. 9 സൊമാലിയൻ കടൽക്കൊള്ളക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. തുടർന്ന് പടക്കപ്പലുകളായ ഐഎൻഎസ് സുമേധയും ഐഎൻഎസ് ത്രിശൂലും സംയുക്തമായി ചേർന്ന് നടത്തിയ ഓപ്പറേഷനിൽ കടൽക്കൊള്ളക്കാർ കീഴടങ്ങുകയായിരുന്നു.

മോചിപ്പിച്ചെടുത്ത കപ്പലിലെ പാകിസ്ഥാൻ പൗരരെ സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചതായും കടൽക്കൊള്ളക്കാർക്കെതിരെ പോരാടി മേഖലയുടെ സുരക്ഷ ഉറപ്പുവരുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യൻ നാവികസേന പറഞ്ഞു.

Related Articles

Latest Articles