Thursday, December 18, 2025

ആറു നില കെട്ടിടത്തിൽ നിന്ന്‌ വീണ്‌ 12 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തലസ്ഥാനജില്ലയിലെ വിതുരയില്‍ 12 വയസുകാരൻ ആറ് നില കെട്ടിടത്തിൽ നിന്ന്‌ വീണു മരിച്ച നിലയിൽ. വൈകുന്നേരം അഞ്ചു മണിയോടെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കണ്ണൂർ തലക്കുളം സ്വദേശിയും ഐസറിലെ ഫിസിക്സ് ഡിപ്പാർട്മെന്റിലെ അസോസിയേറ്റ് പ്രൊഫസറുമായ മധുവിന്റെ മകൻ ദത്തൻ ആണ് മരിച്ചത്.

അപകടം സംഭവിച്ചത് വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു. ഐസറിലെ ജീവനക്കാരുടെ ആറ് നില ക്വാട്ടേഴ്സിൽ നിന്ന് വീണായിരുന്നു മരണം.

സംഭവസ്ഥലത്ത് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹത ഒന്നും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം ക്വാട്ടേഴ്സിലെ മുറിയുടെ ജനലിലൂടെയാണ്‌ കുട്ടി താഴേക്ക് വീണിരിക്കുന്നത്. ജനലിന്റെ പാളിയുടെ ഗ്ലാസ് നീക്കിയായിരിക്കാം കുട്ടി പുറത്തേക്ക് വീണതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Related Articles

Latest Articles