കൊച്ചി: കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആഗമാനന്ദ സ്വാമികളുടെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാർഷിക ആഘോഷങ്ങൾക്കൊരുങ്ങി കാലടി. സെപ്റ്റംബർ 13 ചൊവ്വാഴ്ച കാലടി ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. അദ്വൈത ആശ്രമം പ്രസിഡന്റ് സ്വാമി ശ്രീ വിദ്യാനന്ദ അദ്ധ്യക്ഷത വഹിക്കും.
തൃശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ മുഖ്യ പ്രഭാഷണം നടത്തും. ആഗമാനന്ദ സ്വാമികളുടെ ശിഷ്യന്മാരായ പത്മശ്രീ എം കെ കുഞ്ഞോൽ മാഷ്, സ്വാമി സ്വപ്രഭാനന്ദ, തലനാട് ചന്ദ്രശേഖരൻ നായർ, പ്രൊഫസർ ടി എൻ ശങ്കരപ്പിള്ള എന്നിവരെ ചടങ്ങിൽ ആദരിക്കും. മികച്ച സംസ്കൃത ഭാഷാ പ്രചാരകനുള്ള സ്വാമി ആഗമാനന്ദ പുരസ്കാരം ഡോക്ടർ പി വി വിശ്വനാഥൻ നമ്പൂതിരിക്ക് സമർപ്പിക്കും. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വക്കേറ്റ് കെ ആനന്ദ് തുടങ്ങിയവർ സംബന്ധിക്കും.
ശ്രീശങ്കര കോളേജ്, ബ്രഹ്മാനന്ദോദയം സ്കൂളുകൾ, ശ്രീരാമകൃഷ്ണ ഗുരുകുലം എന്നിവ സ്ഥാപിച്ചത് ആഗമാനന്ദ സ്വാമികളായിരുന്നു. ശ്രീശങ്കര പാലം യാഥാർത്ഥ്യമായതും സ്വാമികളുടെ ശ്രമഫലമായിട്ടായിരുന്നു. ശ്രീരാമകൃഷ്ണ മിഷന്റെ പ്രബുദ്ധ കേരളം മാസികയുടെ പത്രാധിപരായിരുന്നു. വിവേകാനന്ദ സന്ദേശം, ശ്രീശങ്കര ഭഗവത്ഗീതാ നിരൂപണം, വിഷ്ണുപുരാണം തർജ്ജമ എന്നിവയാണ് പ്രധാന കൃതികൾ. 1961ലാണ് സ്വാമികൾ സമാധിയടഞ്ഞത്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…