sonia-gandhi
ദില്ലി: മധ്യപ്രദേശിൽ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെ ഗുജറാത്ത് കോൺഗ്രസിലും പ്രതിസന്ധി. ഗുജറാത്തിലെ 13 കോൺഗ്രസ് എം എൽ എമാർ പാർട്ടിയിൽ നിന്ന് രാജിവയ്ച്ച് ബി ജെ പിയിൽ ചേരാനൊരുങ്ങുന്നതായാണ് സൂചന. ഇതിനായി ബി ജെ പി നേതൃത്വവുമായി ഇവർ ചർച്ചകൾ നടത്തിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനെച്ചൊല്ലിയാണ് ഗുജറാത്തിലെ ഉൾപ്പാർട്ടി തർക്കം മൂർച്ഛിച്ചത് എന്നാണ് വിവരം. തെരഞ്ഞെടുപ്പിൽ ഗുജറാത്ത് കോൺഗ്രസിലെ പാട്ടീദാർ, ഒ ബി സി നേതാക്കൾ തമ്മിൽ ഉൾപ്പോര് നടക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ചതോടെ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ താഴെവീഴുമെന്ന് ഏതാണ്ട് ഉറപ്പായി. സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശിലെ 20 എംഎല്‍എമാരാണ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിട്ടുള്ളത്. സമാന രീതിയിൽ രാജസ്ഥാനിലും ഭരണപക്ഷത്തുനിന്ന് കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളും വരുന്നുണ്ട്. നേരിയ ഭൂരിപക്ഷത്തിലാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ നിലനിൽപ്പ്.
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…