Monday, December 15, 2025

നിർമ്മാണ തൊഴിലാളികൾക്ക്;പിണറായി വക പട്ടിണിയോണം !കിട്ടേണ്ടത് 13 മാസത്തെ പെൻഷൻ

കൊച്ചി: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് പെൻഷൻ മുടങ്ങിയിട്ട് 13മാസമായെന്ന് റിപോർട്ടുകൾ.പ്രതിമാസം 1,600 രൂപ കിട്ടുന്ന പെൻഷൻ ഇത്രെയും മാസം ആയിട്ടും നൽകാൻ സർക്കാർ തയ്യാറാവാത്തതുകൊണ്ട് കടുത്ത പ്രദിഷേധങ്ങളാണ് ഉയരുന്നത് എന്നാൽ,ഓണം ആകാൻ വെറും ദിവസങ്ങൾ മാത്രം ഇരിക്കെ ഒരു മാസത്തെ മുടക്കമുള്ള പെൻഷൻ എങ്കിലും ലഭിക്കുമെന്ന് വിചാരിച്ചവർക്കും ഇപ്പോൾ കടുത്ത നിരാശ ആണ് സർക്കാരിന്റെ വക ഓണസമ്മാനമായി ലഭിച്ചിരിക്കുന്നത് .

ബോർഡിൽ അംഗങ്ങളായ ഇരുപത് ലക്ഷത്തോളം പേരിൽ പേരിൽ മൂന്നേ കാൽ ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കാനുള്ളത്. 13 മാസത്തെ കുടിശികയായി ഓരോരുത്തവർക്കും 20,800 രൂപയാണ് ലഭിക്കേണ്ടത്.
എന്നാൽ ഇതിനൊക്കെ പുറമെ അംഗങ്ങൾക്കുള്ള വിവാഹ ധനസഹായം, പ്രസവാനുകൂല്യം, മരണാനന്തര, അപകടമരണ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, കിടപ്പു രോഗികൾക്കുള്ള ചികിത്സാ ധനസഹായം ഉൾപ്പെടെ കുടിശിക വരുത്തിയിരിക്കുകയാണ് സർക്കാർ. അത്കൊണ്ട് തന്നെ ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ലാത്തതിനാൽ ഭരണാനുകൂല സംഘടനകൾ ഉൾപ്പെടെ സമരത്തിന് ഒരുങ്ങുകയാണ്.

Related Articles

Latest Articles