കോഴിക്കോട് തിക്കോടിയിൽ ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്യാനാണ് കുട്ടി അമ്മയോട് ആദ്യം ആവശ്യപ്പെട്ടത്. ഇത് നിരാകരിച്ചതോടെ ഗെയിം കളിക്കാൻ അമ്മയുടെ ഫോൺ ആവശ്യപ്പെട്ടു . ഇതും നിഷേധിച്ചതോടെയാണ് ഉറങ്ങിക്കിടന്ന അമ്മയെ മകൻ കത്തി കൊണ്ട് കുത്തിയത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കുട്ടി നേരത്തെ പഠനം അവസാനിപ്പിച്ചിരുന്നതായും മൊബൈൽ ഗെയിമിന് അടിമയായിരുന്നുവെന്നും പറയപ്പെടുന്നു. പയ്യോളി പോലീസ് അമ്മയുടെയും കുട്ടിയുടെയും മൊഴിയെടുത്തു .

