മൈസൂരു: പത്താം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തിയത് നരബലിയെ തുടർന്നാണെന്ന മാതാപിതാക്കളുടെ പരാതിയിൽ 2 സഹപാഠികൾ ഉൾപ്പെടെ 7 പേർക്കെതിരെ കേസ്. 16കാരനായ മഹേഷിന്റെ മൃതദേഹമാണ് ഹാലെപുര ഗ്രാമത്തിലെ നഞ്ചൻഗുഡിൽ കണ്ടെത്തിയത്. കൂട്ടുകാർ വിളിച്ചുകൊണ്ടുപോയി നരബലി നടത്തുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
ഒപ്പം പഠിക്കുന്ന 3 പേർ കാർ കഴുകാനെന്നു പറഞ്ഞു മകൻ മഹേഷിനെ വീട്ടിൽ നിന്നു തടാകക്കരയിലേക്കു കൂട്ടിക്കൊണ്ടു പോയതാണെന്നും അവിടെ നിന്നു ദുർമന്ത്രവാദത്തിനുപയോഗിക്കുന്ന ദ്രവ്യങ്ങൾ കണ്ടെത്തിയെന്നും പിതാവ് സിദ്ധരാജു പറയുന്നു. പൗർണ്ണമി ദിനത്തിൽ നരബലി നടത്തിയാൽ ഉയർച്ചയുണ്ടാകുമെന്നു വിശ്വസിക്കുന്ന ചില കുടുംബങ്ങളിൽപെട്ടവരാണിതു ചെയ്തതെന്നും പരാതിയിലുണ്ട്.
പ്രതികളിൽ ഏതാനും പേരെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മഹേഷ് എന്ന യുവാവിന്റെ സംശയാസ്പദമായ മരണത്തിൽ സംശയിക്കുന്നവരെ ചോദ്യം ചെയ്തു വരികയാണെന്ന് മൈസൂരു പോലീസ് സൂപ്രണ്ട് ആർ.ചേതൻ പറഞ്ഞു.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…