Thursday, May 9, 2024
spot_img

യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും വിദ്യാർഥിയുടെ ആത്മഹത്യാശ്രമം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും വിദ്യാർഥിയുടെ ആത്മഹത്യാശ്രമം. കണ്ണൂർ സദേശിയായ വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിയെ സഹപാഠികളും കോളജ് അധികൃതരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

കോളേജിലെ മൂന്നാം വർഷ ചരിത്ര വിദ്യാർഥിയാണ് ഇയാൾ. ഇയാൾ മുൻപും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്ന് സഹപാഠികൾ പറഞ്ഞു. പ്രണയനൈരാശ്യമാണ് കാരണമെന്നാണ് കരുതപ്പെടുന്നത്.

Related Articles

Latest Articles