Wednesday, December 17, 2025

തീവ്രവാദികൾ ബന്ദികളാക്കിയ എല്ലാ പൗരന്മാരെയും രക്ഷിച്ചു; ഹോട്ടലിനുള്ളിൽ ഭീകരർ ഒരുക്കിയ മരണക്കെണിയിലേക്ക് സധൈര്യം സ്വയം നടന്നുകയറി, സഹപ്രവർത്തകരെ വിലക്കി; മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ദീപ്‌ത സ്മരണകൾക്ക് ഇന്ന് 16 വർഷങ്ങൾ

മുംബൈ ഭീകരാക്രമണത്തിൽ രാഷ്ട്രത്തിനുവേണ്ടി ജീവത്യാഗം നടത്തിയ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ദീപ്ത സ്മരണകൾക്ക് മുന്നിൽ തലകുനിച്ച് രാഷ്ട്രം. തീവ്രവാദികളെ തുരത്തുന്നതിനിടയിൽ വീരമൃത്യു വരിച്ച മലയാളി സാന്നിധ്യമായിരുന്നു മേജർ സന്ദീപ്. 2006 നവംബർ 26 ന് സമുദ്രാതിർത്തി കടന്ന് മുംബൈയിൽ എത്തിയ ലഷ്‌കർ ഭീകരരെ തുരത്താൻ നിയോഗിക്കപ്പെട്ട 51 സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന്റെ കമാൻഡർ ആയിരുന്നു മേജർ സന്ദീപ്. താജ് ഹോട്ടലിൽ കടന്നുകയറി നിരവധിപേരെ ബന്ദികളാക്കിയ ഭീകരരെയായിരുന്നു സന്ദീപിന് നേരിടേണ്ടിയിരുന്നത്.

10 കമാണ്ടോകൾ അടങ്ങുന്ന സംഘം ഹോട്ടലിന്റെ അഞ്ചും ആറും നിലകളിൽ ഉണ്ടായിരുന്ന ഭീകരരെ വെടിവച്ചു വീഴ്ത്തി മുഴുവൻ ബന്ദികളെയും മോചിപ്പിച്ചു. തിരിച്ചുവരവേ നാലാം നിലയിലെ മുറിയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ച മേജർ അവരെ നേരിടാനായി അകത്തുനിന്ന് കുറ്റിയിട്ടിരുന്ന മുറി തുടന്നതും തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. തന്റെ സഹസൈനികനായ സുനിൽ കുമാർ യാദവിന് ഗുരുതരമായി പരിക്കേറ്റതറിഞ്ഞ സന്ദീപ് മുറിയിൽ ഗ്രനേഡ് എറിഞ്ഞ് അടുത്ത നിലയിലേക്ക് രക്ഷപെട്ട ഭീകരരെ ഒറ്റയ്ക്ക് നേരിടാൻ തീരുമാനിക്കുകയായിരുന്നു.

ഭീകരരെ ബോർഡ് റൂമിലേക്ക് ഒതുക്കാൻ സന്ദീപിന് കഴിഞ്ഞെങ്കിലും അവിടെ ഉണ്ടായിരുന്ന നാലുഭീകരർ സന്ദീപിന് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ദൗത്യത്തിലെ റിസ്‌ക് കണക്കിലെടുത്ത് കൂടുതൽ ആളപായം സൈന്യത്തിനുണ്ടാകാതിരിക്കാൻ മേജർ സന്ദീപ് സ്വയം ധൈര്യത്തോടെ മരണത്തിലേക്ക് നടന്നടുക്കുകയായിരുന്നു. ഭീകരരെ താൻ നോക്കിക്കൊള്ളാമെന്നും ആരും ഇങ്ങോട്ട് വരരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദേശം. പിന്നീട് നാല് ഭീകരരെയും എൻ എസ് ജി കമാൻഡോകൾ വധിക്കുകയായിരുന്നു. ജന്മനാടിന് വേണ്ടി പോരാടാൻ അസാധാരണ ധൈര്യം കാട്ടിയ ധീരസൈനികനെ രാജ്യം ആദരവോടെ ഓർക്കുകയാണ്. ഐഎസ് ആര്‍ഒ ഉദ്യോഗസ്ഥനായ കെ. ഉണ്ണികൃഷ്ണന്റെയും ധനലക്ഷ്മി ഉണ്ണിക്കൃഷ്ണന്റെയും മകനാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍

Related Articles

Latest Articles