crimenews
ഹൈദരാബാദ്: ഹൈദരാബാദിലെ ഉപ്പാളില് ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടിലെ അടുക്കളയില്‍ മരിച്ചനിലയിലാണ് 17-കാരിയെ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ പെണ്‍കുട്ടിയെ പിറ്റേദിവസം രാവിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. പെണ്‍കുട്ടി ജീവനൊടുക്കിയതിന്റെ കാരണമറിയില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
അതേസമയം അടുക്കളയിലെ പാചകവാതക സിലിണ്ടറില്‍നിന്ന് വാതകം ശ്വസിച്ചാണ് 17-കാരി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.തുടർന്ന് പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് മുഖം മൂടിയശേഷം സിലിണ്ടറില്‍നിന്നുള്ള പൈപ്പ് ഇതിനുള്ളിലേക്ക് കടത്തി റെഗുലേറ്റര്‍ ഓണ്‍ ചെയ്യുകയായിരുന്നു. ശേഷം വാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു.എന്നാൽ സംഭവത്തില്‍ ഉപ്പാള്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…