India

അജ്ഞാതവസ്തുവുമായി കൂട്ടിയിടി; ബം​ഗാൾ ഉൾക്കടലയിൽ മത്സ്യബന്ധന ട്രോളർ മുങ്ങി; 18 മത്സ്യത്തൊഴിലാളികളെ കാണാതായി; ഇതുവരെ ആരെയും കണ്ടെത്തിയിട്ടില്ലെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ

കൊൽക്കത്ത: അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ച് ബം​ഗാൾ ഉൾക്കടലയിൽ മത്സ്യബന്ധന ട്രോളർ മുങ്ങി 18 മത്സ്യത്തൊഴിലാളികളെ കാണാതായി. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. സൗത്ത് 24 പർഗാനാസിലെ കക്ദ്വീപ് മേഖലയിലാണ് അപകടം നടന്നതെന്നും തീരസംരക്ഷണ സേനയും പ്രാദേശിക ഭരണകൂടവും തിരച്ചിൽ ആരംഭിച്ചെന്നും റിപ്പോർട്ട് ചെയ്തു. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് തിരച്ചിൽ ആരംഭിച്ചത്. മത്സ്യത്തൊഴിലാളികളെ കാണാതായതിനെ തുടർന്ന് തിരച്ചിലും രക്ഷാപ്രവർത്തനത്തിലും സഹായിക്കാൻ പ്രാദേശിക മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തി.

ട്രോളർ കടലിൽ മുങ്ങിയെന്നാണ് വിവരം. ഇതുവരെ ഒരു മത്സ്യത്തൊഴിലാളിയെയും കണ്ടെത്തിയിട്ടില്ലെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സുന്ദർബൻ പ്രദേശത്തെ നിവാസികളാണ് കാണാതായ മത്സ്യത്തൊഴിലാളികൾ. മത്സ്യബന്ധനത്തിനായി എംവി സത്യനാരായണ എന്ന ട്രോളറിളാണ് ഇവർ ഉൾക്കടലിലേക്ക് പോയത്. ദ്വീപിന് സമീപം മത്സ്യബന്ധന ബോട്ട് കടലിൽ അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ട്രോളർ മുങ്ങിയതെന്നാണ് റിപ്പോർട്ട്.

B4 Admin

Recent Posts

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

4 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

15 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

19 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

21 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

21 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

23 hours ago