പൂനെ: 19 കാരികളായ കൂട്ടുകാരികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തു. പൂനെയിലെ ഹദസ്പാര്‍ നഗരത്തിലാണ് സംഭവം. ഒരേ ബിൽഡിംഗിൽ താമസിക്കുന്ന ബാല്യകാല സുഹൃത്തുക്കളാണ് ഒരു മണിക്കൂറിന്റെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്.
സുഹൃത്തുക്കളിലൊരാൾ വൈകീട്ട് 6.30 ഓടെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് ഇൻസ്പെക്ടര്‍ അരവിന്ദ് ഗോക്ലെ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റുന്നതിനിടെ കൂട്ടുകാരി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. നാല് നില കെട്ടിടത്തിന് മുകളിൽ നിന്നാണ് പെൺകുട്ടി ചാടിയത്. വൈകീട്ട് 7.30 ഓടെയായിരുന്നു മരണമെന്നും പൊലീസ് പറഞ്ഞു.
ആത്മഹത്യ ചെയ്തഒരു കുട്ടി കൊമേഴ്സ് വിദ്യാര്‍ത്ഥിയും മറ്റൊരാൾ ആനിമേഷൻ വിദ്യാര്‍ത്ഥിനിയുമാണ്. ഇരുവരിൽ നിന്നും ആത്മഹത്യ കുറിപ്പുകൾ കണ്ടെടുത്തിട്ടില്ല. ഇരുവരുടെയും ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെയും വ്യക്തമല്ലെന്നും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…