Sunday, December 14, 2025

പെരിയ ഇരട്ട കൊലക്കേസ്; ഒന്നാം പ്രതിക്ക് ജയിലിൽ സുഖചികിത്സ, കണ്ണൂർ ജയിൽ സൂപ്രണ്ടിന് നോട്ടിസ്

കൊച്ചി :പെരിയയിൽ 2019 ഫെബ്രുവരി 17നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിൽ ആദ്യം തന്നെ പ്രതി ചേർക്കപ്പെട്ടയാളാണ് പീതാംബരൻ. ഇയാൾ ഉൾപ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.കൊലക്കേസിലെ മുഖ്യ പ്രതി പീതാംബരനാണ് ജയിലിൽ സുഖചികിത്സ നൽകിയത്. കോടതി അനുമതി ഇല്ലാതെ ജയിലിൽ സുഖചികിത്സ നൽകിയെന്ന റിപ്പോർട്ടിൽ കണ്ണൂർ ജയിൽ സൂപ്രണ്ടിന് സിബിഐ കോടതി നോട്ടിസ് അയച്ചു.ജയിൽ സൂപ്രണ്ടിനോടു നാളെ നേരിട്ടു ഹാജരാകാനാണ് നിർദേശം.

കേരള പൊലീസ് അന്വേഷിച്ച കേസിൽ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‍ലാലിന്റെയും മാതാപിതാക്കൾ നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികൾക്ക് സർക്കാർ എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നതായി പലപ്പോഴായി ആരോപണം ഉയർന്നിട്ടുണ്ട്.

Related Articles

Latest Articles