ഹരാരേ: സിംബാബ്വേയ്ക്കെതിരെ ഇന്ത്യയുടെ ആദ്യ ഏകദിനം ഇന്ന് ഹരാരേ സ്റ്റേഡിയത്തിൽ നടക്കും. കെ.എൽ.രാഹുലും ശിഖർ ധവാനും നായകനും ഉപനായകനുമായ പരമ്പരയിൽ വിവിഎസ്.ലക്ഷ്മണാണ് പരിശീലകനായി ടീമിനൊപ്പമുള്ളത്. ഉച്ചയ്ക്ക് 12.45നാണ് മത്സരം ആരംഭിക്കുന്നത്.
പരിക്കിൽ നിന്ന് മോചിതനായി തിരികെ എത്തിയ കെ.എൽ.രാഹുലിൽ തന്നെയാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ. ശിഖർ ധവാനും രാഹുലും സ്കോർ കണ്ടെത്തുക എന്നത് അനിവാര്യ മാണ്. ഇഷാൻ കിഷനോ സഞ്ജുസാംസണോ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന റോളിൽ ടീമിലുള്ളതിനാൽ ഒരാൾക്കാണ് സാദ്ധ്യതയുള്ളത്.
ശക്തമായ ബാറ്റിംഗ് നിര സിംബാബ്വേയുടെ കരുത്താണ്. സിക്കന്ദർ റാസയും ഇന്നസെന്റ് കൈയും ടീമിനെ ഏത് പ്രതിസന്ധിയിലും കരകയറ്റുന്ന കാഴ്ചയാണ് സമീപകാലത്ത് കാണുന്നത്. ബംഗ്ലാദേശിനെതിരെ തുടർച്ചയായ സെഞ്ച്വറികളോടെയാണ് റാസ തന്റെ മികവ് നിലനിർത്തുന്നത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…