Kerala

സർക്കാർ വാദങ്ങൾ തകർന്നു തരിപ്പണമാകുന്നു; നികുതി, ഗ്രാൻഡ് ഇനങ്ങളിൽ 11 വർഷത്തിനിടെ കേന്ദ്രത്തിൽ നിന്ന് കേരളം കൈപ്പറ്റിയത് 2.8 ലക്ഷം കോടി!!

തിരുവനന്തപുരം : കേന്ദ്ര സർക്കാർ നൽകുന്ന സഹായങ്ങൾ വെട്ടിക്കുറയ്ക്കുന്നതായി സംസ്ഥാന സർക്കാർ ആരോപിക്കുന്നതിനിടെ, 11 വർഷത്തിനിടെ നികുതി വിഹിതമായും ഗ്രാന്റായും കേന്ദ്രത്തിൽ നിന്ന് കേരളം കൈപ്പറ്റിയത് 2,78,979.06 കോടി രൂപയെന്ന് വെളിപ്പെടുത്തുന്ന നിയമസഭാ രേഖകൾ പുറത്തുവന്നു. 2011–12 സാമ്പത്തിക വർഷം മുതൽ 2022 ജൂൺ വരെയുള്ള കണക്കാണിത്. കേന്ദ്ര നികുതി വിഹിതമായി 1,40,542.85 കോടി രൂപയും ഗ്രാന്റായി 1,38,436.21 കോടി രൂപയും ഇക്കാലയളവിൽ കേരളം കൈപ്പറ്റി.

കേരളത്തിന്റെ ആരോപണങ്ങൾക്കു, അർഹമായതെല്ലാം സംസ്ഥാനത്തിനു നൽകുന്നുണ്ടെന്നു കേന്ദ്രം തക്കതായ മറുപടി നല്കുന്നതിനിടെയാണ് ഇതിനു കൂടുതൽ കരുത്ത് പകർന്നുകൊണ്ട് നിയമസഭാരേഖൾ പുറത്തുവന്നത്. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാൻ എജി സാക്ഷ്യപ്പെടുത്തിയ രേഖകൾ കേരളം കൃത്യസമയത്ത് സമർപ്പിക്കാറില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്നു പാർലമെന്റിൽ തുറന്നടിച്ചിരുന്നു.

2011–12 വർഷത്തിൽ കേന്ദ്ര നികുതി വിഹിതം 5990.36 കോടി രൂപയായിരുന്നെന്ന് നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാരിൽനിന്ന് ആ വർഷം 3709.22 കോടി രൂപ ഗ്രാന്റായി ലഭിച്ചു. ആകെ ലഭിച്ചത് 9699.58 കോടി രൂപ. 2021–22ൽ കേന്ദ്ര നികുതി വിഹിതമായി 17,820.09 കോടി രൂപയും ഗ്രാന്റായി 30,017.12 കോടി രൂപയും ലഭിച്ചു. ആകെ ലഭിച്ചത് 47,837.21 കോടി രൂപയാണ്.

വരുന്ന സാമ്പത്തിക വർഷം നികുതി വിഹിതമായി 19,633 കോടി രൂപ കേരളത്തിന്റെ അക്കൗണ്ടിലെത്തും . ആകെ നികുതിയുടെ 1.925 ശതമാനമാണിത്. കഴിഞ്ഞ ബജറ്റിൽ 15,270 കോടി രൂപയായിരുന്നു വിഹിതം. കോർപറേഷൻ നികുതിയായി 6293.42 കോടി, ആദായനികുതി 6122.04 കോടി, കേന്ദ്ര ജിഎസ്ടിയായി 6358.05 കോടി, കസ്റ്റംസ് ഡ്യൂട്ടി 623.74 കോടി, കേന്ദ്ര എക്സൈസ് നികുതി 261.24 കോടി എന്നിങ്ങനെയാണ് സംസ്ഥാനത്തിന് തുക ലഭിക്കുന്നത്.

Anandhu Ajitha

Recent Posts

കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി തട്ടിപ്പ്! മൂന്ന് പേർ അറസ്റ്റിൽ ; പിടിയിലായത് സംഘത്തിൽ നിന്നും തട്ടിയെടുത്ത പണയസ്വർണം ദേശസാത്കൃത ബാങ്കിൽ പണയം വെച്ചവർ

കാസർഗോഡ് : കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റിയിൽ ഭരണസമിതിയെയും അംഗങ്ങളെയും വഞ്ചിച്ച് സെക്രട്ടറി കോടികൾ തട്ടിപ്പ് നടത്തിയ…

15 mins ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

32 mins ago

ജനങ്ങളെ ദ്രോഹിക്കുന്ന രാഷ്‌ട്രീയം ബിജെപി അനുവദിക്കില്ല!കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തൃണമൂൽ രാഷ്‌ട്രീയം കളിക്കുന്നു ; വിമർശനവുമായി പ്രധാനമന്ത്രി

ലക്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉത്തർപ്രദേശിൽ ‘ തൃണമൂൽ രാഷ്‌ട്രീയം’ പരീക്ഷിച്ച് ദരിദ്രരെ…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. അസോസിയേറ്റ് പ്രൊഫസര്‍…

1 hour ago