India

ഐഎസ് ബന്ധം: ആറുവർഷത്തെ ജയിൽവാസം, ഒടുവിൽ സ്വാതന്ത്ര്യത്തിനായി കോടതിയ്ക്ക് മുന്നിൽ ഏങ്ങലടിച്ച് പ്രതികൾ

മുംബൈ: ആറുവർഷത്തെ ജയിൽവാസത്തിന് ശേഷം തങ്ങളെ സ്വന്തന്ത്രരാക്കണമെന്ന അഭ്യർത്ഥനയുമായി ഐഎസ് (ISIS) കേസിൽ അറസ്റ്റിലായ പ്രതികൾ. നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയിൽ അംഗങ്ങളാണെന്ന് ആരോപിച്ച് 2015ൽ മുംബൈയിലെ മാൽവാനി പ്രദേശത്ത് നിന്ന് അറസ്റ്റിലായ രണ്ട് പേരാണ് തങ്ങളെ സ്വാതന്ത്രരാക്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചത്. 25 കാരനായ റിസ്‌വാൻ അഹമ്മദും 32 കാരനായ മൊഹ്‌സിൻ സയ്യിദും ആണ് ആറു വർഷങ്ങൾക്ക് മുൻപ് ഐഎസ് ബന്ധം ആരോപിച്ച് ജയിലിലായത്.

തങ്ങൾ ചെയ്ത തെറ്റിന് ഇതിനകം തന്നെ ജയിലിൽ ശിക്ഷ അനുഭവിച്ചുവെന്നും, ഇനിയെങ്കിലും സ്വതന്ത്രമായി നടക്കാൻ അനുവദിക്കണമെന്നും പ്രതികൾ പറഞ്ഞു. അഭിഭാഷകനായ എ.ആർ ബുഖാരി മുഖേന പ്രതികൾ സമർപ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇവർക്കെതിരെ ആദ്യം കുറ്റപത്രം സമർപ്പിച്ചപ്പോൾ ഇരുവരും ആദ്യം കുറ്റം നിഷേധിച്ചിരുന്നു.

പ്രതികൾ മുഖ്യധാരാ സമൂഹത്തിലേക്ക് മടങ്ങാനും സ്വയം മാറാനും ആഗ്രഹിക്കുന്നു എന്നും ഹർജിയിൽ പറയുന്നുണ്ട്. പ്രതികൾ യാതൊരു സമ്മർദമോ ഭീഷണിയോ നിർബന്ധമോ പ്രേരണയോ അനാവശ്യ സ്വാധീനമോ കൂടാതെ സ്വമേധയാ കുറ്റം സമ്മതിക്കുന്നു, അനന്തരഫലങ്ങൾ അവർ മനസ്സിലാക്കുന്നു” എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, പ്രതികൾ “നിരോധിത തീവ്രവാദ സംഘടനയുടെ പ്രചാരണത്തിൽ” മാത്രമായിരുന്നുവെന്നും എന്നാൽ ഒരു തരത്തിലുള്ള അക്രമത്തിലും ഉൾപ്പെട്ടിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.

കുടുംബ കാരണങ്ങൾ, പ്രായം

വളരെ ദരിദ്രമായ കുടുംബമാണ് താനെന്നും ഭാര്യയേയും രണ്ട് കുട്ടികളേയും രോഗികളായ മാതാപിതാക്കളേയും നോക്കേണ്ടതുണ്ടെന്നും മൊഹ്‌സിൻ സയ്യിദ് തന്റെ ഹർജിയിൽ പറഞ്ഞു. “ഞാൻ ആറ് വർഷത്തോളം ജയിലിൽ കഴിഞ്ഞു, തുടർന്നുള്ള തന്റെ ജീവിതം ഭാര്യക്കും വൃദ്ധരായ മാതാപിതാക്കൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും ഒപ്പം ജീവിക്കണം, എന്നും ഹർജിയിൽ പറയുന്നു.

അതോടൊപ്പം കുറ്റകൃത്യം ചെയ്യുമ്പോൾ താൻ കൗമാരക്കാരനായിരുന്നുവെന്നും എന്നാലിപ്പോൾ കുറ്റകൃത്യത്തിന്റെ ഗൗരവം മനസ്സിലായില്ലെന്നും റിസ്വാൻ അഹമ്മദ് പറഞ്ഞു. പിന്നീട് കസ്റ്റഡിയിലായപ്പോഴാണ് തന്റെ തെറ്റുകൾ മനസിലായതെന്നും റിസ്‌വാൻ പറഞ്ഞു. അതേസമയം പ്രതികൾ സമർപ്പിച്ച ഹർജികളിൽ ഏജൻസി എതിർക്കുന്നില്ലെന്ന് എൻഐഎയെ പ്രതിനിധീകരിച്ച് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് ഷെട്ടി കോടതിയിൽ പറഞ്ഞു. ആദ്യം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് കേസ് അന്വേഷിച്ചിരുന്നതെങ്കിലും പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറുകയായിരുന്നു.

Anandhu Ajitha

Recent Posts

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

8 hours ago

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

9 hours ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

10 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

11 hours ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

12 hours ago