Monday, December 22, 2025

ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം: 2 സൈനികര്‍ക്ക് വീര മൃത്യു; വെടിവയ്പ് ഉണ്ടായത് മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തില്‍

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീ നഗറിന് സമീപം വീണ്ടും ഭീകരാക്രമണം. രണ്ട് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു. ക​​​ര​​​സേ​​​ന​​​യു​​​ടെ ക്വി​​​ക്ക് റി​​​യാ​​​ക്‌​​​ഷ​​​ന്‍ ടീം(​​​ക്യു​​​ആ​​​ര്‍​​​ടി) അം​​​ഗ​​​ങ്ങ​​​ളാ​​​ണ് പ​​​രിം​​​പോ​​​റ മേ​​​ഖ​​​ല​​​യി​​​ലെ ഖു​​​ഷി​​​പോ​​​റ​​​യി​​​ല്‍ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച​​​ത്. മുംബൈ ഭീകരാക്രമണത്തിന്റെ 12-ാം വാര്‍ഷികദിനത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടാണ് ഭീകരര്‍ വന്നതെന്ന് സൂചനയുണ്ട്.
ആക്രമണത്തിന് പിന്നില്‍ പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആണെന്നാണ് സൂചന. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളും സംഭവശേഷം കാറില്‍ രക്ഷപ്പെട്ടു. ഇവരില്‍ രണ്ട് പേര്‍ പാക്കിസ്ഥാനികളും ഒരു കാശ്മീര്‍ സ്വദേശിയുമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Latest Articles