കൊൽക്കത്ത: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹൗറയിൽ സന്ദർശനത്തിനെത്തിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മുന്നിൽ പരാതിയും പ്രതിഷേധവുമായി ജനങ്ങൾ. മാലിന്യവും രോഗങ്ങളും നിറഞ്ഞ ചേരിക്ക് തുല്യമായ പ്രദേശങ്ങലിലൂടെയാണ് കഴിഞ്ഞ ദിവസം മമത കടന്നു പോയത്.
ഹൗറയിലെ പുരാനാബസ്തിയിലെ 29ആം വാർഡിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും മാർഗ്ഗമില്ലാതെ ബുദ്ധിമുട്ടുന്നത്. ഇവിടെ 400 പേർക്ക് ഉപയോഗിക്കാൻ ആകെയുള്ളത് 2 ശൗചാലയങ്ങൾ മാത്രമാണെന്ന് പ്രദേശവാസി മുഖ്യമന്ത്രിയോട് പറഞ്ഞു.
എന്നാൽ വിഷയത്തിൽ സ്വന്തം ഭാഗം ന്യായീകരിക്കാൻ വേണ്ടി, ഒപ്പമുണ്ടായിരുന്ന നഗരവികസനകാര്യ മന്ത്രി ഫിർഹാദ് ഹക്കീമിനോട് തട്ടിക്കയറുകയായിരുന്നു മമതാ ബാനർജി.
പ്രദേശത്തെ കൗൺസിലർ എവിടെയെന്ന് ചോദിച്ച മമതയോട്, അയാൾ കൊലപാതക കേസിൽ അറസ്റ്റിലായിട്ട് രണ്ട് വർഷം കഴിഞ്ഞുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കൗൺസിലർ തൃണമൂൽ കോൺഗ്രസ്സുകാരനാണെന്നും അവർ അറിയിച്ചു.
എന്നാൽ മമതയുടെ ഈ നടപടികളൊക്കെ കാപട്യമാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. അഴിമതിയും താൻപോരിമയും നിറഞ്ഞ മമതയുടെ ഭരണത്തിൽ അസംതൃപ്തരായ ജനങ്ങൾ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഉറപ്പായപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കോൺഗ്രസ്സ് മാതൃകയിലുള്ള തന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രിയെന്നും ബി.ജെ.പി ആരോപിക്കുന്നു. മമതാ ബാനർജിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ നിർദ്ദേശപ്രകാരമാണ് അവരുടെ ഈ പ്രവൃത്തികളെന്നും ആരോപണം ഉയരുന്നു.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…