India

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

ബുധനാഴ്ച രാവിലെയാണ് സംഭവം. ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ബോയിംഗ് 737 മാക്‌സ് വിമാനം 30 സെക്കന്‍ഡില്‍ താഴെ സമയംകൊണ്ട് ഏകദേശം 14,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി. ഒമാന്‍ പൗരനായ കോ-പൈലറ്റ് നടത്തിയ ആക്രമണത്തില്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കോക്ക്പിറ്റില്‍ നിന്ന് ശബ്ദം കേട്ട് ഓടിയെത്തിയ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് കോ-പൈലറ്റിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാര്‍ ചേര്‍ന്ന് 170-ലധികം യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്ന വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

ആശുപത്രി കിടക്കയിലായിരുന്ന ക്യാപ്റ്റന്‍ മച്ചാറുമായി വീഡിയോ കോളിലൂടെ സംസാരിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ധൈര്യവും സംയമനവും മനസ്സാന്നിധ്യവുമാണ് നിരവധി ജീവനുകള്‍ രക്ഷിച്ചതെന്ന് പറഞ്ഞു. ‘നിങ്ങള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ജീവനുവേണ്ടി പൊരുതേണ്ടി വരികയും ചെയ്തു. എന്നിട്ടും സ്വന്തം ജീവനെക്കുറിച്ച് ആലോചിക്കാതെ യാത്രക്കാരുടെ ജീവനാണ് നിങ്ങള്‍ പ്രാധാന്യം നല്‍കിയത്,’ – ആശുപത്രി കിടക്കയില്‍ നിന്ന് സംസാരിച്ച ക്യാപ്റ്റന്‍ മച്ചാറിനോട് പി.എം. മോദി പറഞ്ഞു.

‘നിങ്ങള്‍ 140 കോടി ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തിയിരിക്കുന്നു,’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭവിച്ച കാര്യങ്ങള്‍ വിവരിച്ച ക്യാപ്റ്റന്‍ മച്ചാര്‍, കോക്ക്പിറ്റില്‍ താന്‍ തന്റെ ജീവനുവേണ്ടി പൊരുതുകയായിരുന്നു എന്ന് ഓര്‍ത്തെടുത്തു.

‘എന്റെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു, ഞാന്‍ താഴേക്ക് വീണിരുന്നു,’ – എന്ന് പറഞ്ഞ അദ്ദേഹം വികാരാധീനനായി.

താന്‍ ഒന്നും ചെയ്തില്ലെങ്കില്‍ എല്ലാവരും മരിച്ചുപോകുമെന്ന് തനിക്ക് തോന്നിയ ഒരു നിമിഷമുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.

‘ഞാന്‍ 17 വര്‍ഷമായി വിമാനം പറത്തുന്നു, കഴിഞ്ഞ 11 വര്‍ഷമായി ക്യാപ്റ്റനായി സേവനം അനുഷ്‌കരിക്കുന്നു. കണ്ണടച്ചാല്‍ പോലും വിമാനത്തിന് എന്ത് സംഭവിക്കുന്നുവെന്ന് എനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. ഞാന്‍ വീണുപോയപ്പോള്‍ വിമാനം താഴേക്ക് കൂപ്പുകുത്തുന്നത് എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിരുന്നു,’ അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് താന്‍ കഷ്ടപ്പെട്ട് കോക്ക്പിറ്റ് വാതില്‍ തുറന്നുവെന്നും, അതിനുശേഷമാണ് യാത്രക്കാരും ജീവനക്കാരും തന്റെ സഹായത്തിനെത്തിയതെന്നും ക്യാപ്റ്റന്‍ മച്ചാര്‍ പറഞ്ഞു.

‘മറ്റുള്ളവരും തുല്യമായ പങ്ക് വഹിച്ചു,’ എന്ന് പറഞ്ഞ അദ്ദേഹം, മറ്റുള്ളവരെ മരണത്തിലേക്ക് വിടാന്‍ തനിക്ക് കഴിയില്ലായിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു.

‘ഹനുമാന്‍ ചാലിസ ചൊല്ലി’

ഭയം തോന്നുമ്പോഴെല്ലാം താന്‍ ‘ഹനുമാന്‍ ചാലിസ’ ചൊല്ലാറുണ്ടെന്ന് ക്യാപ്റ്റന്‍ മച്ചാര്‍ പറഞ്ഞു.

‘എനിക്ക് വേദന തോന്നുമ്പോഴെല്ലാം ഞാന്‍ ഹനുമാന്‍ ചാലിസ ജപിക്കാറുണ്ട്. ആ സമയത്തും ഞാന്‍ ഹനുമാന്‍ ചാലിസ മാത്രമാണ് ജപിച്ചത്. ദൈവമാണ് എന്നെ രക്ഷിച്ചതെന്ന് എനിക്കറിയാം,’ പ്രധാനമന്ത്രിയുമായുള്ള 10 മിനിറ്റ് ഫോണ്‍ സംഭാഷണത്തിനിടയില്‍ അദ്ദേഹം പറഞ്ഞു.

താന്‍ വളരെ വലിയൊരു കാര്യമാണ് സാധിച്ചതെന്ന് പ്രധാനമന്ത്രി അദ്ദേഹത്തോട് പറഞ്ഞു.

‘ഇന്ന് ഓരോ സഹപൗരനും ലോകമെമ്പാടുമുള്ള ജനങ്ങളും നിങ്ങളെ കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്നു,’ പ്രധാനമന്ത്രി പൈലറ്റിനോട് പറഞ്ഞു.

Sooryasurendran

Recent Posts

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

47 minutes ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

1 hour ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

2 hours ago

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

2 hours ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

3 hours ago

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

16 hours ago