കോട്ടക്കൽ: മലപ്പുറത്ത് കഞ്ചാവുമായി ഗുണ്ടാലിസ്റ്റിലുള്ള പ്രതിയടക്കം രണ്ടുപേർ അറസ്റ്റിൽ. ദേശീയപാതയിൽ കോട്ടക്കല്‍ ചങ്കുവെട്ടിക്ക് സമീപം വെള്ളിയാഴ്ച ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പോലീസ് വാഹനപരിശോധനക്കിടെയാണ് പിടികൂടിയത്.
നിരവധി കേസിലെ പ്രതിയും ഗുണ്ട ലിസ്റ്റിലുമുള്ള കോട്ടക്കൽ പറമ്പിലങ്ങാടി ഉമ്മത്തുംപടി അബ്ദുൽ റഹീം (22), പറപ്പൂർ ചീരങ്ങൻ റഹൂഫ് (22) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
പ്രതികളുടെ ബൈക്കില്‍ നിന്ന് 100 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. തുടരന്വേഷണത്തിലാണ് റഹീം ഗുണ്ടാ പട്ടികയിലുള്ളതും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണെന്ന് കണ്ടെത്തിയത്.
അതേസമയം ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനത്തില്‍ ചെറിയ പൊതികളാക്കി വില്പനക്കെത്തിച്ചതാണെന്നാണ് സൂചന. മലപ്പുറം കോട്ടക്കൽ എസ്.ഐ കെ.എസ്. പ്രിയനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്കീറ്റ് മിക്സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…