200 people can accommodate eighty people! Jails in Alappuzha district are overcrowded
ആലപ്പുഴ:തടവുകാരാൽ തിങ്ങി നിറഞ്ഞ് ആലപ്പുഴ ജില്ലയിലെ ജയിലുകള്‍.ജില്ലയില്‍ ആകെയുള്ള ആലപ്പുഴ, മാവേലിക്കര ജയിലുകളിലാണ് തടവുകാര്‍ നിലവില്‍ കഴിയുന്നത്. 84 പേരെ ഉള്‍കൊള്ളാന്‍ കഴിയുന്ന ആലപ്പുഴ ജില്ല ജയിലില്‍ ഇരുന്നൂറ് പേരും 86 പേരെ പാര്‍പ്പിക്കാവുന്ന മാവേലിക്കര ജയിലില്‍ ഇപ്പോള്‍ 196 തടവുകാരും ആണ് ഉള്ളത്.
ചൂട് കടുത്തതോടെ തിങ്ങി കിടക്കുന്നത് തടവുകാര്‍ക്ക് മാനസിക ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ ജയില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുതിയ കെട്ടിടത്തിലേക്ക് മാറിയെങ്കിലും മുറിക്കുള്ളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ല.വിഷയത്തില്‍ ജയില്‍ അധികൃതര്‍ കാണിക്കുന്നത് കടുത്ത അനാസ്ഥയാണെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ജയിലുകളില്‍ തിങ്ങിനിറഞ്ഞ് കഴിയേണ്ടിവരുന്നത് വളരെ ദുസ്ഥിതിയാണെന്നും മനുഷ്യാവകാശ പ്രശ്‌നമാണെന്നും ജയില്‍ അധികൃതരും പറയുന്നു. ജയിലിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. ഇങ്ങനെ ആളുകള്‍ തിങ്ങി താമസിക്കുന്നത് മൂലം പുതിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസം ജില്ലാ ജയില്‍ സന്ദര്‍ശിച്ച ജില്ലാ സെഷന്‍സ് ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യനാണ് ജില്ലയിലെ ഓവര്‍ ലോക്കപ്പ് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപ്പിക്ക് കൈമാറാന്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…