Featured

2013 മുതൽ ഹിന്ദുക്കൾക്കെതിരെ നടന്നത് എന്ത് ? ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

ബംഗ്ലാദേശ് മുനുഷ്യാവകാശ സംഘടനയായ എയിന്‍ സലിഷ് കേന്ദ്രയുടെ റിപ്പോര്‍ട്ട് പ്രകാരം 2013 മുതല്‍ 3600 ആക്രമണങ്ങളാണ് ന്യൂനപക്ഷങ്ങള്‍ക്കു നേരെ രാജ്യത്ത് നടന്നത്. മൊത്തം ജനസംഖ്യയില്‍ 8.5 ശതമാനമാണ് ഹിന്ദു വിഭാഗം. 90 ശതമാനവും മുസ്ലിം വിഭാഗക്കാരാണ്. ക്രിസ്ത്യന്‍, ബുദ്ധ വിഭാഗവും രാജ്യത്തുണ്ട്. കഴിഞ്ഞ ദശകങ്ങള്‍ക്കുള്ളില്‍ ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞത് കണക്കുകളില്‍ കാണാം. 1980 കളില്‍ 13.5 ശതമാനമായിരുന്നു ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ.

1940 കളില്‍ മേഖലയിലെ 30 ശതമാനവും ഹിന്ദു വിഭാഗമായിരുന്നു. ന്യൂനപക്ഷങ്ങളുടെ എണ്ണം കുറയുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമം മൂലം ഇവര്‍ മതം മാറുകയോ നാട് വിടുകയോ ചെയ്യുന്നതാണ് . രാജ്യത്തെ ആക്രമണങ്ങളില്‍ നിന്നും രക്ഷതേടിയും ജോലി തേടിയും മറ്റും വലിയൊരു വിഭാഗം വിവിധ സ്ഥലങ്ങളിലേക്ക് കുടിയേറുന്നു. അഫ്ഗാനിസ്താനും പാകിസ്താനും സമാനമായി ന്യൂനപക്ഷങ്ങളെ മത നിന്ദ ആരോപിച്ച്‌ വധിക്കുന്നതും മറ്റൊരു കാരണമാണ്.

ബംഗ്ലാദേശ് എന്ന രാജ്യം രൂപീകൃതമാവുമ്ബോള്‍ മതേതര ഭരണഘടനയായിരുന്നു രാജ്യത്തിന്. 1970 ഭരണഘടനയില്‍ വരുത്തിയ അഞ്ചാമത്തെ ഭേദഗതിയിലൂടെ മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് മാറ്റി. 1980 ല്‍ രാജ്യത്തെ സ്‌റ്റേറ്റ് റിലീജിയന്‍ ആയി ഇസ്ലാം മതത്തെ അവരോധിച്ചു. അതേസമയം 2010 രാജ്യത്ത ഹൈക്കോര്‍ട്ട് വിധിയില്‍ രാജ്യത്ത് എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം ഒരു പോലെയുണ്ടെന്ന് പറയുന്നു. എന്നാല്‍ മതേതരത്വത്തിന് ഭരണഘടനയില്‍ പ്രധാന്യമില്ലാത്തത് രാജ്യത്ത് ഭൂരിപക്ഷ വാദവും തീവ്രവാദവും ശക്തിപ്പെടാനിടയാക്കി.

ഭരണപാര്‍ട്ടിയായ അവാമി ലീഗ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നു എന്ന് പറയുമ്ബോഴും രാജ്യത്ത് മത ശക്തികളുമായി പലഘട്ടത്തിലും സമരസപ്പെടേണ്ടി വരുന്നെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ജമാ അത്തെ ഇസ്ലാമിയാണ് രാജ്യത്തെ രണ്ടാമത്തെ പ്രമുഖ പാര്‍ട്ടി. ഇവര്‍ വര്‍ഗീയ വിഭജനത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സംഭവമുള്‍പ്പെടെ രാജ്യത്തെ പല വര്‍ഗീയ സംഘര്‍ഷങ്ങളിലും ജമാ അത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നാണ് ആരോപണം.

Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ ഇസ്‌ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം !!! ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കിരയാക്കി! ‘ലാസ്റ്റ് വാണിങ്’ പോസ്റ്റർ പതിപ്പിച്ചു; ഹിന്ദുക്കൾ സംഘടിച്ചാൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ഇനിയും ആക്രമിക്കപ്പെടുമെന്നും ഭീഷണി

ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…

46 minutes ago

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടം ; ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ; നയതന്ത്രം ബന്ധം വഷളാകുന്നു

ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…

51 minutes ago

തുർക്കിയുടെ വിമാനങ്ങൾ ഇനി ഇന്ത്യൻ ആകാശം കാണില്ല !ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് ഡിജിസിഎ

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…

3 hours ago

ഭാവനയല്ല ഇത് ..ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

3 hours ago

കേരളത്തിലെ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു ; പുറത്ത് പോയത് 24 ലക്ഷംപേർ ;ജനുവരി 22വരെ പരാതി അറിയിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…

3 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ?

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

3 hours ago