Monday, January 5, 2026

ഒരു ലഡ്ഡുവിന്റെ തൂക്കം 21 കിലോഗ്രാം: ലേലത്തിൽ പോയത് 24.60 ലക്ഷം രൂപക്ക്: പ്രശസ്തമായ ഗണപതി പ്രസാദത്തിനായി ഇത്തവണയും ലേലത്തിൽ പങ്കെടുത്തത് നിരവധിപേർ

ബാലാപൂർ: ഗണേശോത്സവത്തിന്റെ ഭാഗമായി നിർമ്മിച്ച 21 കിലോ ഭാരമുള്ള ലഡ്ഡു പ്രസാദം ലേലത്തിൽ വിറ്റത് 24.60 ലക്ഷം രൂപക്ക് . ഹൈദരാബാദിലെ വ്യവസായി വി ലക്ഷ്മ റെഡ്ഡിയാണ് ലഡ്ഡു ലേലത്തിൽ വാങ്ങിയത്. നിരവധി ആളുകൾ ലേലത്തിൽ പങ്കെടുത്തെങ്കിലും ഏറ്റവും കൂടിയ വിലയ്‌ക്ക് ലഡ്ഡു സ്വന്തമാക്കാനുള്ള ഭാഗ്യം റെഡ്ഡിയെ തേടിയെത്തുകയായിരുന്നു.

ഗണേശോത്സവത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കുന്ന ലഡ്ഡുവിന് പിന്നിൽ നിരവധി ഐതീഹ്യങ്ങൾ ഉണ്ടെന്നാണ് വിശ്വാസം. ലഡ്ഡു സ്വന്തമാക്കുന്നവർക്ക് ഭാഗ്യം, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവ വന്നു ചേരുമെന്നാണ് പറയപ്പെടുന്നത്.

ഗണേശ വിഗ്രഹ നിമഞ്ജനത്തിന് മുൻപാണ് ലേലം സംഘടിപ്പിക്കാറുള്ളത്. പ്രധാനപ്പെട്ട ഗണേശ വിഗ്രഹത്തിനു മുന്നിൽ പൂജിച്ച ശേഷമാണ് ലഡ്ഡു ലേലത്തിൽ വെയ്‌ക്കാനെടുക്കുന്നത്. കഴിഞ്ഞ വർഷത്തെ ലേലത്തിൽ 18.90 ലക്ഷം രൂപ ലഭിച്ചിരുന്നതായി ആഘോഷ കമ്മിറ്റി അറിയിച്ചു. ഏറെ കൗതുകം തോന്നുമെങ്കിലും ലഡ്ഡു ലഭിക്കുന്നത് വലിയ അനുഗ്രഹമായിട്ടാണ് വിശ്വാസികൾ കരുതുന്നത്.

Related Articles

Latest Articles