Kerala

കാറിലും വീട്ടിലുമായി 22 കിലോ കഞ്ചാവ് കണ്ടെടുത്ത സംഭവം;യുവാവിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

മഞ്ചേരി : കാറിൽ നിന്നും നാല് കിലോ കഞ്ചാവും വീട്ടിൽ സൂക്ഷിച്ച 18 കിലോ കഞ്ചാവും പിടികൂടിയ സംഭവത്തിൽ പ്രതിക്കെതിരെ നടപടി.കഞ്ചാവ് കൈവശം വെച്ചതിന് യുവാവിനെ മഞ്ചേരി എൻഡിപിഎസ് സ്‌പെഷ്യൽ കോടതി പത്തു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധക കഠിന തടവു കൂടി അനുഭവിക്കണം. അമരമ്പലം സ്വദേശി ചോലോത്ത് ജാഫർ (40)നെയാണ് ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്.

2021 ജൂലൈ ആറിന് അരിയല്ലൂർ മുതുവത്തുംകണ്ടി ടിപ്പുസുൽത്താൻ റോഡിൽ വച്ചാണ് യുവാനിനെ പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഓഫീസർ പിടികൂടിയത്. പ്രതി സഞ്ചരിച്ച കാറിൽ നിന്നും നാല് കിലോ കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കരുളായിയിലെ വീട്ടിൽ സൂക്ഷിച്ച 18 കിലോ കഞ്ചാവും പിടികൂടി.

anaswara baburaj

Recent Posts

വൈദ്യുതി നിലച്ചു! പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചു; പോലീസിൽ പരാതി നൽകി ഓഫീസ് ജീവനക്കാർ

കോഴിക്കോട് : വൈദ്യൂതി നിലച്ചതിനു പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചതായി പരാതി. കോഴിക്കോട് പന്തീരാങ്കാവിലാണ് ഒരു സംഘം…

25 mins ago

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകം; യുവതി മൊഴിയില്‍ പറഞ്ഞ യുവാവിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍…

36 mins ago

മേയറും ഭർത്താവും ചേർന്ന് ജോലി തെറിപ്പിച്ച ആദ്യയാളല്ല യദു !

കുട്ടി മേയറുടെയും എംഎൽഎയുടെയും ധാർഷ്ട്യം കണ്ടോ ?

51 mins ago

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതി; പാകിസ്ഥാൻ ഡോക്ടർ മുഹമ്മദ് മസൂദിന് 18 വർഷം ജയിൽ ശിക്ഷ

ഇസ്ലാമാബാദ്: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതിയിട്ട പാകിസ്ഥാൻ ഡോക്ടർക്ക് 18 വർഷത്തെ തടവ് ശിക്ഷ വിധിച്ച്…

1 hour ago

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോ​ഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെ ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന്…

1 hour ago

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരങ്ങളിൽ റെഡ് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഇന്ന് കേരളാ തീരത്ത് റെഡ് അലർട്ട് തുടരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ…

2 hours ago