suicide
പുനലൂര്‍: കോളജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ എംഎ അവസാന വർഷ വിദ്യാർഥിനി ആതിരയാണ് മരിച്ചത്. 22 വയസായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. പുനലൂര്‍ കരുവാളൂര്‍ പഞ്ചായത്തിലെ വേഞ്ചെമ്പ് വേലംകോണം സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകളാണ് ആതിര.
തൊഴിലുറപ്പ് പണിക്ക് പോയി തിരികെ വന്ന ആതിരയുടെ അമ്മ സരസ്വതി ഒരുപാട് മുട്ടിയിട്ടും കതക് തുറക്കുന്നില്ലായിരുന്നു. ഇതേത്തുടർന്ന് കതക് തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് മകൾ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ഉടന്‍ തന്നെ ആതിരയെ കെട്ട് അഴിച്ച് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പുനലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണ കാരണം ഇതുവരെ വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പുനലൂർ പൊലീസ് അറിയിച്ചു. എന്നാല്‍ സംഭവസ്ഥലത്തു നിന്നും ആതിരയുടെ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് സൂചന.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും പ്രതിപക്ഷ നേതാവ്…
കോട്ടയം പാലാ കിഴപറയാർ സെന്റ് ഗ്രിഗോറിയോസ് പള്ളിയിലെ ശതാബ്ദി പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ അയ്യപ്പഭക്തിഗാനം തടയാൻ ശ്രമിച്ചയാളെ പള്ളിക്കമ്മിറ്റിയും നാട്ടുകാരും…
2020-ൽ വേർപിരിഞ്ഞ ബിജെപിയും ശിരോമണി അകാലിദളും ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സഖ്യം പ്രഖ്യാപിച്ചു. 2027-ൽ നടക്കുന്ന പഞ്ചാബ് നിയമസഭാ…
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകവും ദേശീയബോധവും കേവലം മുദ്രാവാക്യങ്ങൾക്കപ്പുറം ജീവിക്കുന്ന സംസ്കാരമായി പുതുതലമുറയിലേക്ക് കൈമാറേണ്ടത് അനിവാര്യമാണെന്ന് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ അഭിപ്രായപ്പെട്ടു.…
ഓസ്ട്രേലിയയിലെ ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2026-ലെ ഏഷ്യാ പവർ ഇൻഡക്സിൽ 40.5 പോയിന്റോടെ ഭാരതം ഏഷ്യയിലെ മൂന്നാമത്തെ കരുത്തുറ്റ ശക്തിയായി…
തമിഴ്നാട്ടിലെ മധുരയ്ക്ക് സമീപമുള്ള പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തിരുപ്പരൻകുണ്ഡ്രം മുരുകൻ ക്ഷേത്രത്തിൽ ഇന്ന്കാർത്തിക ദീപാഘോഷം നടക്കും. മുരുകഭഗവാന്റെ ആറുപടൈവീടുകളിൽ ഒന്നായ…