Kazakhstan Revolt
അൽമാത്തി: കസാഖിസ്ഥാനിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ (Kazakhstan Revolt) മരിച്ചവരുടെ എണ്ണം ഉയരുന്നു.
കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 225 പേരാണ്. പ്രക്ഷോഭകാരികൾ അക്രമാസക്തമായതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കമാണ് കൊല്ലപ്പെട്ടത്.
പോലീസ് മേധാവി കാനാത് തൈമർദെനോവാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. അതേസമയം നടന്നത് ക്രൂരതയും ഭരണകൂട ഭീകരതയും കൊലപാതകവുമെന്ന് മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു.
അൽമാത്തി മേഖലയിൽ വ്യാപകമായ കലാപമാണ് അരങ്ങേറിയത്. ഭരണകൂട വിരുദ്ധകലാപമായാണ് പ്രക്ഷോഭം മാറിയത്. ഏഴു മേഖലകളിൽ അക്രമം വ്യാപകമായതോടെയാണ് മരണ സഖ്യ ഉയർന്നത്. വ്യാപകമായ കൊള്ളയും നടന്നിട്ടുണ്ടെന്നും തൈമർദെനോവ് പറഞ്ഞു. രാജ്യത്തെ വൻതോതിലുള്ള വിലക്കയറ്റം, ഇന്ധനവിലയിലുണ്ടായ കുത്തനെയുള്ള കയറ്റം എന്നിവയ്‌ക്കെതിരെ എന്ന നിലയിലാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ കസാഖിസ്ഥാന്റെ മുൻ തലസ്ഥാനമായ അൽമാത്തിയുടെ തെക്കൻ മേഖലയിലാണ് പ്രക്ഷോഭം ആദ്യം കലാപമാക്കി മാറ്റിയത്. ഭരണകൂടം അൽമാത്തി മേഖലയിൽ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…