Saturday, May 25, 2024
spot_img

മരണസംഖ്യ ഉയരുന്നു!!! കസാഖിസ്ഥാനിലെ കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 225 പേർ; അപലപിച്ച് മനുഷ്യാവകാശ സംഘടനകൾ

അൽമാത്തി: കസാഖിസ്ഥാനിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ (Kazakhstan Revolt) മരിച്ചവരുടെ എണ്ണം ഉയരുന്നു.
കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 225 പേരാണ്. പ്രക്ഷോഭകാരികൾ അക്രമാസക്തമായതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കമാണ് കൊല്ലപ്പെട്ടത്.

പോലീസ് മേധാവി കാനാത് തൈമർദെനോവാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. അതേസമയം നടന്നത് ക്രൂരതയും ഭരണകൂട ഭീകരതയും കൊലപാതകവുമെന്ന് മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു.
അൽമാത്തി മേഖലയിൽ വ്യാപകമായ കലാപമാണ് അരങ്ങേറിയത്. ഭരണകൂട വിരുദ്ധകലാപമായാണ് പ്രക്ഷോഭം മാറിയത്. ഏഴു മേഖലകളിൽ അക്രമം വ്യാപകമായതോടെയാണ് മരണ സഖ്യ ഉയർന്നത്. വ്യാപകമായ കൊള്ളയും നടന്നിട്ടുണ്ടെന്നും തൈമർദെനോവ് പറഞ്ഞു. രാജ്യത്തെ വൻതോതിലുള്ള വിലക്കയറ്റം, ഇന്ധനവിലയിലുണ്ടായ കുത്തനെയുള്ള കയറ്റം എന്നിവയ്‌ക്കെതിരെ എന്ന നിലയിലാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ കസാഖിസ്ഥാന്റെ മുൻ തലസ്ഥാനമായ അൽമാത്തിയുടെ തെക്കൻ മേഖലയിലാണ് പ്രക്ഷോഭം ആദ്യം കലാപമാക്കി മാറ്റിയത്. ഭരണകൂടം അൽമാത്തി മേഖലയിൽ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles

Latest Articles