Categories: FeaturedKerala

സിപിഎം ക്രൂരതയ്ക്ക് 23 വര്‍ഷം: ഇന്ന് പരുമല സ്മൃതി ദിനം

മാന്നാര്‍- പരുമല ദേവസ്വം ബോര്‍ഡ് പമ്പാ കോളേജില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ വെള്ളത്തില്‍ മുക്കിക്കൊന്ന ദാരുണ സംഭവത്തിന് ഇന്ന് 23 വര്‍ഷം പൂര്‍ത്തിയാകുന്നു. 1996 സെപ്റ്റംബര്‍ 17നാണ് ദേശീയതയുടെ ആദര്‍ശത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ അനു,കിം കരുണാകരന്‍,സുജിത്ത് എന്നീ മൂന്ന് എബിവിപി പ്രവര്‍ത്തകരെ സിപിഎം-ഡിവൈഎഫ്‌ഐ കാപാലികര്‍ പമ്പയാറ്റില്‍ മുക്കിക്കൊന്നത്.


മാന്നാര്‍ ആലുംമൂട് കിം കോട്ടേജില്‍ പരേതരായ കരുണാകരന്‍-ലീലാമ്മ ദമ്പതികളുടെ ഏക മകന്‍ കിം കരുണാകരന്‍ (17),കുട്ടംമ്പേരൂര്‍ ഇന്ദിരാലയത്തില്‍ ശശിധരന്‍ നായര്‍-ഇന്ദിര ദമ്പതികളുടെ ഏക മകന്‍ പി.എസ്. അനു (20), ചെട്ടികുളങ്ങര കണ്ണമംഗലം ശാരദാ ഭവനം ശിവദാസന്‍ നായരുടെയും പരേതയായ ശാരദയുടേയും മകന്‍ സുജിത്ത് (17) എന്നിവരാണ് സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുറമെ നിന്നുള്ള ഗുണ്ടകളുടെ നേതൃത്വത്തില്‍ കോളേജില്‍ കയറി നടത്തിയ ആക്രമണത്തില്‍നിന്നു രക്ഷനേടുന്നതിനു പ്രാണരക്ഷാര്‍ത്ഥം കോളേജിനു സമീപത്തുകൂടി ഒഴുകുന്ന പമ്പാ നദിയിലേക്കു ചാടിയ ഇവരെ ചവിട്ടിയും കല്ലെറിഞ്ഞും വെള്ളത്തില്‍ താഴ്ത്തി കൊല്ലുകയായിരുന്നു. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിലെ പ്രതികളെ തെളിവുകള്‍ നശിപ്പിച്ച് രക്ഷപെടുത്തുകയാണ് ഭരണസാരഥ്യം പേറിയിരുന്നവര്‍ ചെയ്തത്. നീതിദേവതയ്ക്ക് പോലും കണ്ണ് കെട്ടേണ്ടിവന്ന അരുംകൊലയായിരുന്നു അന്ന് നടന്നത്.

കൊലയാളികളെ പിടിക്കുന്നതിനു പകരം കൊല്ലപ്പെട്ടവരെ മോശമായി ചിത്രീകരിക്കാനാണ് നിയമപാലകരും ഇവരെ നയിക്കുന്നവരും ചെയ്തത്. ഇതിന്‍റെ ഫലമായി ഈ നരമേധത്തിനു നേതൃത്വം കൊടുത്തവരും നടത്തിയവരും ഇന്നും അക്രമപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി പരുമലയിലും പരിസരപ്രദേശങ്ങളിലും സസുഖം വാഴുന്നു. ചിലര്‍ വിദേശത്തേക്കും കടന്നു. ഭരണസ്വാധീനത്തില്‍ തെളിവുകള്‍ നശിപ്പിച്ച് പ്രതികളെ രക്ഷപെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്. യുവമോര്‍ച്ചയുടെയും പരുമല ബലിദാന്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ മാന്നാറില്‍ ഇന്ന് ബലിദാന ദിനാചരണം സംഘടിപ്പിച്ചിട്ടുണ്ട്.23 മത് അനുസ്മരണ സമ്മേളനം മുൻ കണ്ണൂർ എം.പി എ പി അബ്ദുള്ളക്കുട്ടി ഉത്ഘാടനം ചെയ്യും.

admin

Recent Posts

ഒരു വനിതാ എം പി യെ തല്ലിയ ഗുണ്ടയെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കെജ്‌രിവാൾ

നിർഭയയ്ക്ക് വേണ്ടി തെരുവിൽ ഇറങ്ങിയവർ ഇന്നിതാ ഒരു പ്രതിക്കായി തെരുവിലിറങ്ങുന്നു I SWATI MALIWAL

4 mins ago

കുടുങ്ങിക്കിടന്നത് നീണ്ട 9 ആഴ്ചകൾ !ദാലിയെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നാളെ ആരംഭിക്കും ! ദൗത്യത്തിന് അമേരിക്കൻ ആർമിയും

വാഷിംഗ്ടൺ : ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ ദാലി കണ്ടെയ്നർ ഷിപ്പിനെ നാളെയോടെ ചലിപ്പിക്കാനാകുമെന്ന് അധികൃതർ.…

41 mins ago

പാഞ്ചൻ ലാമ എവിടെ ? 29 വർഷങ്ങൾക്ക് ശേഷം ചൈനയോട് അമേരിക്കയുടെ ചോദ്യം

ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ ?

1 hour ago

പന്തീരങ്കാവ് ഗാർഹിക പീഡനം !പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ ; വിശദ പരിശോധന നടത്താനൊരുങ്ങി ഫോറൻസിക് സംഘം

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…

2 hours ago

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

2 hours ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

3 hours ago