ബീജിംഗ്: ചൈനയില്‍ കൊറോണയുടെ രണ്ടാം വരവെന്ന ആശങ്ക പടര്‍ത്തി പുതിയതായി 99 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ ഉണ്ടായ ഈ വര്‍ദ്ധന ആശങ്കപ്പെടുത്തുന്നതാണെന്ന് ചൈനീസ് മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നു. പുതിയ രോഗബാധിതരില്‍ 63 പേരിലും രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല എന്നതാണ് ചൈനയെ ഭയപ്പെടുത്തുന്ന വസ്തുത. ഇതോടെ ചൈനയില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 82,052 ആയി.
പുതിയതായി റിപ്പോര്‍ട്ട് ചെയ്ത 99 കേസുകളില്‍ 97 എണ്ണവും ചൈനയ്ക്ക് പുറത്തുനിന്ന് വന്നവരില്‍ നിന്നാണ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 63 പേരില്‍ 12 പേരും ഇങ്ങനെ എത്തിയവരാണ്. ചൈനയ്ക്ക് പുറത്തുനിന്ന് വന്നവരില്‍ നിന്നായി 1,280 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ 36 പേരുടെ സ്ഥിതി ഗുരുതരമാണ്.
ചൈനയില്‍ രോഗബാധ സ്ഥിരീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 1,086 പേരില്‍ 322 പേര്‍ വിദേശികളാണ്. വിദേശത്തുനിന്ന് എത്തുന്നവരെ 14 ദിവസത്തെ നിരീക്ഷണത്തില്‍ താമസിപ്പിച്ചതിന് ശേഷമാണ് നിലവില്‍ വീടുകളില്‍ പോകാന്‍ അനുവദിക്കുന്നത്. എന്നിട്ടും രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തവര്‍ രോഗവാഹകരായി രോഗവ്യാപനത്തിന് കാരണമാകുന്നത് ചൈനയെ മാത്രമല്ല ലോകത്തെയാകെ ആശങ്കപ്പെടുത്തുന്നതാണ്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…