Friday, May 3, 2024
spot_img

24 മണിക്കൂറിനിടെ 99 പുതിയ രോഗികള്‍; കൊറോണയുടെ രണ്ടാം വരവില്‍ ഭയന്ന് ചൈന

ബീജിംഗ്: ചൈനയില്‍ കൊറോണയുടെ രണ്ടാം വരവെന്ന ആശങ്ക പടര്‍ത്തി പുതിയതായി 99 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ ഉണ്ടായ ഈ വര്‍ദ്ധന ആശങ്കപ്പെടുത്തുന്നതാണെന്ന് ചൈനീസ് മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നു. പുതിയ രോഗബാധിതരില്‍ 63 പേരിലും രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല എന്നതാണ് ചൈനയെ ഭയപ്പെടുത്തുന്ന വസ്തുത. ഇതോടെ ചൈനയില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 82,052 ആയി.

പുതിയതായി റിപ്പോര്‍ട്ട് ചെയ്ത 99 കേസുകളില്‍ 97 എണ്ണവും ചൈനയ്ക്ക് പുറത്തുനിന്ന് വന്നവരില്‍ നിന്നാണ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 63 പേരില്‍ 12 പേരും ഇങ്ങനെ എത്തിയവരാണ്. ചൈനയ്ക്ക് പുറത്തുനിന്ന് വന്നവരില്‍ നിന്നായി 1,280 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ 36 പേരുടെ സ്ഥിതി ഗുരുതരമാണ്.

ചൈനയില്‍ രോഗബാധ സ്ഥിരീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 1,086 പേരില്‍ 322 പേര്‍ വിദേശികളാണ്. വിദേശത്തുനിന്ന് എത്തുന്നവരെ 14 ദിവസത്തെ നിരീക്ഷണത്തില്‍ താമസിപ്പിച്ചതിന് ശേഷമാണ് നിലവില്‍ വീടുകളില്‍ പോകാന്‍ അനുവദിക്കുന്നത്. എന്നിട്ടും രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തവര്‍ രോഗവാഹകരായി രോഗവ്യാപനത്തിന് കാരണമാകുന്നത് ചൈനയെ മാത്രമല്ല ലോകത്തെയാകെ ആശങ്കപ്പെടുത്തുന്നതാണ്.

Related Articles

Latest Articles