Monday, December 22, 2025

കാഴ്ചശക്തിയില്ലാത്ത ലോട്ടറി വിൽപ്പനക്കാരന്റെ 24 ടിക്കറ്റുകൾ മോഷ്ടിച്ചു; നഷ്ടപ്പെട്ട ടിക്കറ്റുകളുടെ പണം നൽകി സാന്ത്വനിപ്പിച്ച് വ്യാപാരി; കാഴ്ച പരിമിതരായ ദമ്പതികളെ കബളിപ്പിച്ചയാളെ കണ്ടെത്തണമെന്ന് നാട്ടുകാർ

കൊച്ചി: എറണാകുളം കാലടിയിൽ കാഴ്ചശക്തിയില്ലാത്ത ലോട്ടറി വിൽപ്പനക്കാരന്റെ 24 ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ച് അജ്ഞാതൻ. ലോട്ടറി വാങ്ങാനെത്തിയ ആൾക്ക് മുന്നിൽ ടിക്കറ്റുകളും സമ്മാനങ്ങളും പരിചയപ്പെടുത്തുന്നതിനിടെയാണ് ടിക്കറ്റുകളുമായി അജ്ഞാതൻ കടന്നുകളഞ്ഞത്. സങ്കടം അറിഞ്ഞെത്തിയ സമീപത്തെ വ്യാപാരി 24 ടിക്കറ്റുകളുടേയും പണം നൽകിയാണ് സാന്ത്വനിപ്പിച്ചത്.

കാലടി പിരാരൂർ സ്വദേശി അപ്പുവും ഭാര്യ രമയും വർഷങ്ങളായി ലോട്ടറി കച്ചവടക്കാരാണ്. കാഴ്ച പരിമിതരായ ഇരുവർക്കും ഇത് മാത്രമാണ് ഏക ഉപജീവനമാർഗ്ഗം. ലോട്ടറി വാങ്ങാനെത്തിയ ആൾക്ക് മുന്നിൽ ടിക്കറ്റുകളും സമ്മാനങ്ങളും പരിചയപ്പെടുത്തുന്നതിനിടെയാണ് അപ്പു കബളിപ്പിക്കപ്പെട്ടത്.
വിവരമറിഞ്ഞ് സമീപത്ത് കച്ചവടക്കാരനായ സനോജ് നഷ്ടപ്പെട്ട മുഴുവൻ ടിക്കറ്റുകളുടേയും തുക നൽകി. പിന്നാലെ സഹായ പ്രവാഹമായി. അപ്പുവിന് പരാതി ഇല്ലെങ്കിലും കാഴ്ച പരിമിതരായ ദമ്പതിമാരെ കബളിപ്പിച്ചയാളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Latest Articles