സിജെപി സമരത്തിൽ പങ്കെടുത്ത ക്രിമിനലുകളിൽ ചിലർ
ദില്ലി : ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളുടെ മറവിൽ വൻ സംഘർഷത്തിന് ശ്രമം നടന്നതായി ദില്ലി പോലീസിന്റെ വെളിപ്പെടുത്തൽ. പ്രക്ഷോഭ സ്ഥലത്ത് വിന്യസിച്ച അത്യാധുനിക ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (FRS) ക്യാമറകൾ വഴി കുറ്റകൃത്യങ്ങളിൽ പങ്കാളികളായ 2,500-ലധികം ക്രിമിനലുകളെയും സാമൂഹികവിരുദ്ധരെയും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ജൂലൈ 20-ന് നടന്ന ‘സംസദ് ചലോ’ മാർച്ചിലുണ്ടായ അക്രമസംഭവങ്ങൾക്ക് ശേഷം തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ സ്ഥാപിച്ച എഫ്.ആർ.എസ് യൂണിറ്റുകൾ വഴിയാണ് ഇവരുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെ സമരം അക്രമാസക്തമാക്കാനും പൊതുമുതൽ നശിപ്പിക്കാനും ശ്രമിച്ച സംഭവങ്ങളിൽ ദില്ലി പോലീസ് ഇതുവരെ 15 എഫ്.ഐ.ആറുകൾ കൂടി രജിസ്റ്റർ ചെയ്തു.
പോലീസിന്റെ ക്രിമിനൽ ഡാറ്റാബേസുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള എഫ്.ആർ.എസ് ക്യാമറകൾ തത്സമയം സെക്കന്റുകൾക്കുള്ളിൽ പ്രതികളുടെ മുഖം തിരിച്ചറിയുന്ന സംവിധാനമാണ്. സാധാരണക്കാരായ വിദ്യാർത്ഥികളെയോ സമാധാനപരമായി പ്രതിഷേധിക്കുന്നവരെയോ നിരീക്ഷിക്കാനല്ല, മറിച്ച് പ്രക്ഷോഭത്തിലേക്ക് കടന്നുകൂടി കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന മുൻകാല കുറ്റവാളികളെയും വാണ്ടഡ് ലിസ്റ്റിലുള്ളവരെയും വേർതിരിച്ചറിയാനാണ് ഇത് ഉപയോഗിക്കുന്നത്. സമരത്തിനിടെ കടന്നുകൂടിയ സാമൂഹികവിരുദ്ധർ പോലീസുകാർക്ക് നേരെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എ.ഐ ക്യാമറ ദൃശ്യങ്ങളും സി.സി.ടി.വി രേഖകളും പരിശോധിച്ച് അക്രമികൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…