റിയാദ് : സൗദി അറേബ്യയുടെ പ്രധാന ഊർജ്ജ കേന്ദ്രങ്ങളും എണ്ണ ശുദ്ധീകരണശാലകളും ലക്ഷ്യമിട്ട് യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ, യെമനിൽ പ്രത്യാക്രമണം കടുപ്പിച്ച് സൗദി സഖ്യസേന. ചെങ്കടൽ തീരത്തെ സൌദിയുടെ തന്ത്രപ്രധാനമായ ജിസാൻ, യാൻബു എന്നീ പ്രദേശങ്ങളിലെ എണ്ണ നിക്ഷേപ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഹൂതികൾ തിരിച്ചടി നടത്തിയത്. ഇതിനെ തുടർന്ന് ഹൂതി കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഹുദൈദ ത ടെലികമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങൾക്കും കമറാൻ ദ്വീപുകൾക്കും നേരെ സൗദി വ്യോമസേന ശക്തമായ ആക്രമണം അഴിച്ചുവിട്ടു. നാല് വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് സൗദി സഖ്യസേന മേഖലയിൽ വീണ്ടും ഇത്തരമൊരു വ്യോമാക്രമണം നടത്തുന്നത്.
ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതിനെ തുടർന്ന് സൗദി അറേബ്യ തങ്ങളുടെ ക്രൂഡ് ഓയിൽ കയറ്റുമതി ചെങ്കടൽ മാർഗ്ഗമുള്ള യാൻബു പോർട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ, സൗദിക്കെതിരെ ഉപരോധം പ്രഖ്യാപിച്ച ഹൂതി വിമതർ ചെങ്കടലിലൂടെയുള്ള സൗദി കപ്പലുകൾക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടു. യാൻബുവിന് നേരെ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദിയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും സൗദിയിൽ വിന്യസിച്ചിട്ടുള്ള ഗ്രീക്ക് പേട്രിയറ്റ് മിസൈൽ ബാറ്ററിയും ചേർന്ന് വിജയകരമായി തകർത്തു. അതേസമയം ആക്രമണ ഭീഷണിയെ തുടർന്ന് ജിസാനിലും യാൻബുവിലും സൗദി സിവിൽ ഡിഫൻസ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തു.
മേഖലയിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഭീകരവാദികൾക്ക് ശക്തമായ മറുപടി നൽകുമെന്ന് വ്യക്തമാക്കിയ സൗദി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാContent-ല്കി, തങ്ങളുടെ തിരിച്ചടി അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമാണെന്നും വ്യാപാര കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് സൈനിക നടപടിയെന്നും കൂട്ടിച്ചേർത്തു. എന്നാൽ, നാല് വർഷം മുൻപ് ഉണ്ടാക്കിയ വെടിനിർത്തൽ കരാറുകൾ ലംഘിച്ച് മുന്നോട്ടുപോയാൽ വരും ദിവസങ്ങളിൽ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നാണ് ഹൂതി വക്താവ് യഹ്‌യ സരീ നൽകിയ മുന്നറിയിപ്പ്. സനാ വിമാനത്താവളത്തിലേക്ക് വർഷങ്ങൾക്ക് ശേഷം ഇറാനിയൻ വിമാനങ്ങൾ എത്തിയതും അതിനെ തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങളുമാണ് നിലവിലെ പുതിയ ഏറ്റുമുട്ടലിലേക്ക് വഴിതുറന്നത്. ഹൂതികൾ ചെങ്കടലിലെ ആക്രമണം തുടർന്നാൽ കടുത്ത സൈനിക പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…