മാന്നാര്‍: പരുമല ദേവസ്വം ബോര്‍ഡ് കോളേജിലെ ചോരക്കൊതി മാറാത്ത രക്തദാഹികളായ മാർക്സ്സിറ്റ് രാക്ഷസക്കൂട്ടം നടത്തിയ അരുംകൊലക്ക് ഇന്ന് 28 വർഷം പൂർത്തിയാകുന്നു .പമ്പയാർ പോലും കരഞ്ഞ ആ ദിവസം കേരളക്കര മറന്നുകാണില്ല .1996 സെപ്റ്റംബര്‍ 17നാണ് ദേശീയതയുടെ ആദര്‍ശത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ അനു,കിം കരുണാകരന്‍,സുജിത്ത് എന്നീ മൂന്ന് എബിവിപി പ്രവര്‍ത്തകരെ സിപിഎം-ഡിവൈഎഫ്‌ഐ കാപാലികര്‍ പമ്പയാറ്റില്‍ മുക്കിക്കൊന്നത്. പുറമെ നിന്നുള്ള ഗുണ്ടകളുടെ നേതൃത്വത്തില്‍ കോളേജില്‍ കയറി നടത്തിയ ആക്രമണത്തില്‍നിന്നു രക്ഷനേടുന്നതിനു പ്രാണരക്ഷാര്‍ത്ഥം കോളേജിനു സമീപത്തുകൂടി ഒഴുകുന്ന പമ്പാ നദിയിലേക്കു ചാടിയ ഇവരെ ചവിട്ടിയും കല്ലെറിഞ്ഞും വെള്ളത്തില്‍ താഴ്ത്തി കൊല്ലുകയായിരുന്നു.
എന്നാൽ കേരളക്കര ഒന്നാകെ ഞെട്ടിയ ഈ സംഭവത്തിൽ കുറ്റക്കാർക്ക് തക്ക ശിക്ഷ നൽകാതെ ഭരണസാരഥ്യം പേറിയിരുന്നവര്‍ തെളിവുകൾ നശിപ്പിച്ച് സിപിഎം-ഡിവൈഎഫ്‌ഐ കാപാലികരെ സംരക്ഷിക്കുകയായിരിന്നു .കൊലയാളികളെ പിടിക്കുന്നതിനു പകരം കൊല്ലപ്പെട്ടവരെ മോശമായി ചിത്രീകരിക്കാനാണ് നിയമപാലകരും ഇവരെ നയിക്കുന്നവരും ചെയ്തത്.ആ നീചന്മാർ ഇന്നും പരുമലയിൽ വിലസിനടക്കുന്നു .എന്നാൽ ഭരണസ്വാധീനത്തില്‍ തെളിവുകള്‍ നശിപ്പിച്ച് പ്രതികളെ രക്ഷപെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്.

