ദില്ലി: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തെ തുടർന്ന് ഇന്നും രാജ്യവ്യാപകമായി 29 ട്രെയിനുകൾ റദ്ദാക്കി. ഇന്നലെ റദ്ദാക്കിയ ട്രെയിനുകൾക്ക് പുറമേയാണ് 29 ട്രെയിനുകൾകൂടി റദ്ദാക്കുന്നത്. ഇതോടെ റെയിൽവെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 85 ആയി. 45 ട്രെയിനുകൾ വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നും തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക് എക്സ്പ്രസ് എന്നീ ട്രെയിനുകൾ വഴി തിരിച്ചു വിട്ട ട്രെയിനുകളിൽ ഉൾപ്പെടുന്നു.
യുദ്ധകാല അടിസ്ഥാനത്തിൽ പാളങ്ങൾ നേരെയാക്കാനാണ് റെയിൽവെയുടെ ശ്രമം. ഇതിനായി ആയിരത്തോളം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. അതേസമയം ചെന്നൈ സെൻട്രലിൽ നിന്ന് ഒഡീഷയിലെ ഭദ്രകിലേക്കും ശനിയാഴ്ച പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയിരുന്നു. ഭുവനേശ്വറിൽ നിന്ന് ചെന്നൈയിലേക്ക് വരുന്നവർക്കും ചെന്നൈയിൽ നിന്ന് ഒഡീഷയിലേക്ക് പോകുന്ന അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്കും സൗജന്യ യാത്രയാണ് അനുവദിച്ചത്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…