Categories: cricketSports

നിർണായക മാറ്റവുമായി ഇന്ത്യ: രണ്ട് അരങ്ങേറ്റക്കാർ; രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ ഇങ്ങനെ

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേ നാളെ ആരംഭിക്കാനിരിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു. അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ പരാജയം ഏറ്റുവാങ്ങിയ ടീമില്‍ ഇന്ത്യ നാലു പ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. യുവ താരങ്ങളായ ശുഭ്മാൻഗിൽ, മൊഹമ്മദ് സിറാജ് എന്നിവർ ഈ മത്സരത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറും. നാട്ടിലേക്ക് മടങ്ങിയ വിരാട് കോഹ്ലിക്ക് പകരം അജിങ്ക്യ രഹാനെയാണ് ഈ മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുക. ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരാണ് രണ്ടാംടെസ്റ്റില്‍ പുതുതായി ഇന്ത്യന്‍ ടീമിലെത്തിയത്.

ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയ നായകൻ വിരാട് കോഹ്ലിക്ക് പകരം രവീന്ദ്ര ജഡേജയും, ആദ്യ ടെസ്റ്റിൽ നിരാശപ്പെടുത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയ്ക്ക് പകരം ഋഷഭ് പന്തും രണ്ടാം ടെസ്റ്റിനുള്ള ടീമിലെത്തി. കോലിയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി എന്നിവര്‍ ബാറ്റിങില്‍ ഒരു സ്ഥാനം മുന്നേക്കു കയറും. പന്തായിരിക്കും ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുക. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ ജഡേജ, ആര്‍ അശ്വിന്‍ എന്നിവരെത്തും. മായങ്ക് അഗര്‍വാളിനൊപ്പം ഗില്ലായിരിക്കും മെല്‍ബണ്‍ ടെസ്റ്റില്‍ ഓപ്പണറായി കളിക്കുക.

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍

മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

39 minutes ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

56 minutes ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

2 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

10 hours ago