JHARGHAND MLAs CAPTURED IN BENGAL
ഹൗറ: ജാർഖണ്ഡിൽ നിന്നുള്ള മൂന്ന് എം എൽ എ മാരെ കണക്കിൽപ്പെടാത്ത വൻ തുകയുടെ കറൻസി നോട്ടുകളുമായി പശ്ചിമബംഗാളിലെ ഹൗറയിൽ നിന്ന് പിടിയിലായി. നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല. നോട്ടെണ്ണൽ യന്ത്രമുപയോഗിച്ച് എണ്ണി തിട്ടപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസെന്ന് ഹൗറ എസ് പി സ്വാതി ഭംഗലിയ പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരായ ഇര്‍ഫാന്‍ അന്‍സാരി, രാജേഷ് കച്ചപ്പ്, നമാന്‍ വിക്‌സല്‍ കൊങ്കരി എന്നിവരാണ് ജാര്‍ഖണ്ഡിലെ ജംതാരയില്‍ നിന്ന് ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപൂരിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിനിടെ പൊലീസിന്റെ പിടിയിലായത്.
രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലാണ് പോലീസ് എം എൽ എ മാർ സഞ്ചരിച്ചിരുന്ന വാഹനം പിന്തുടർന്നെത്തി തടഞ്ഞത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ജാർഖണ്ഡിൽ അനധികൃത ഖനന ഇടപാടുമായി ബന്ധപ്പെട്ട് ഇഡി യുടെ അന്വേഷണവും റെയ്‌ഡുകളും തുടരുകയാണ്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത സുഹൃത്തായ പങ്കജ് മിശ്രയുടെ വസതികളിൽ നിന്ന് വാൻ തുക കണ്ടെത്തിയിരുന്നു. പങ്കജ് മിശ്രയുടെ അറസ്റ്റിനെ തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന കള്ളപ്പണവുമായി കോൺഗ്രസ് എം എൽ എ മാർ ബംഗാളിലേക്ക് കടന്നെതെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…