Thursday, May 16, 2024
spot_img

സംസ്ഥാനത്ത് വ്യാപകമായി ഇ.ഡി റെയ്‌ഡുകൾ; രക്ഷപെടാൻ ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ മാരുടെ നെട്ടോട്ടം; കോടിക്കണക്കിനു രൂപയുടെ നോട്ടുകെട്ടുകളുമായി പശ്ചിമബംഗാളിൽ പിടിയിലായി

ഹൗറ: ജാർഖണ്ഡിൽ നിന്നുള്ള മൂന്ന് എം എൽ എ മാരെ കണക്കിൽപ്പെടാത്ത വൻ തുകയുടെ കറൻസി നോട്ടുകളുമായി പശ്ചിമബംഗാളിലെ ഹൗറയിൽ നിന്ന് പിടിയിലായി. നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല. നോട്ടെണ്ണൽ യന്ത്രമുപയോഗിച്ച് എണ്ണി തിട്ടപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസെന്ന് ഹൗറ എസ് പി സ്വാതി ഭംഗലിയ പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരായ ഇര്‍ഫാന്‍ അന്‍സാരി, രാജേഷ് കച്ചപ്പ്, നമാന്‍ വിക്‌സല്‍ കൊങ്കരി എന്നിവരാണ് ജാര്‍ഖണ്ഡിലെ ജംതാരയില്‍ നിന്ന് ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപൂരിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിനിടെ പൊലീസിന്റെ പിടിയിലായത്.

രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലാണ് പോലീസ് എം എൽ എ മാർ സഞ്ചരിച്ചിരുന്ന വാഹനം പിന്തുടർന്നെത്തി തടഞ്ഞത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ജാർഖണ്ഡിൽ അനധികൃത ഖനന ഇടപാടുമായി ബന്ധപ്പെട്ട് ഇഡി യുടെ അന്വേഷണവും റെയ്‌ഡുകളും തുടരുകയാണ്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത സുഹൃത്തായ പങ്കജ് മിശ്രയുടെ വസതികളിൽ നിന്ന് വാൻ തുക കണ്ടെത്തിയിരുന്നു. പങ്കജ് മിശ്രയുടെ അറസ്റ്റിനെ തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന കള്ളപ്പണവുമായി കോൺഗ്രസ് എം എൽ എ മാർ ബംഗാളിലേക്ക് കടന്നെതെന്നാണ് സൂചന.

Related Articles

Latest Articles