Featured

ശ്രീരാമക്ഷേത്രത്തിനായി 30 വർഷമായി മൗനവ്രതത്തിൽ !ആരാണ് സരസ്വതി ദേവി ?

ജനുവരി 22 ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര ദിനമാണ്. രാജ്യമൊട്ടാകെയുളള ഭക്തർ പ്രാർത്ഥനയോടെ ആ സുദിനത്തിനായി കാത്തിരിക്കുകയാണ്. ഇത് രാമജന്മഭൂമി പ്രസ്ഥാനത്തിന് വേണ്ടി ജീവൻ നൽകിയ നൂറുകണക്കിന് വ്യക്തികളുടെ കുടുംബങ്ങളുടെ ആത്യന്തിക വിജയമാണ്. പുണ്യ നഗരമായ അയോദ്ധ്യയിലേക്കുള്ള ശ്രീരാമന്റെ ചരിത്രപരമായ തിരിച്ചുവരവിനായി എല്ലാ ഹിന്ദുക്കളും ആവേശത്തോടെ കാത്തിരിക്കുമ്പോൾ, രാമക്ഷേത്ര പ്രസ്ഥാനത്തിനായി 500 വർഷമായി എല്ലാ കർസേവകരും ചെയ്ത ത്യാഗങ്ങൾ നാം ഓർക്കണം. ഒരു ദിവസം അയോധ്യയിൽ ഭവ്യ രാമക്ഷേത്രം നിർമ്മിക്കപ്പെടുമെന്ന പ്രതീക്ഷയിൽ, ത്യാഗങ്ങൾ സഹിക്കുകയും കഠിനമായ തപസ്സുകൾ സഹിക്കുകയും ചെയ്ത അത്തരം നിരവധി വ്യക്തികളെ നാം അംഗീകരിക്കേണ്ടതുണ്ട്. ഝാർഖണ്ഡിൽ നിന്നുള്ള സരസ്വതി ദേവിയും അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ദിനത്തിനായി കാത്തിരിക്കുകയാണ്. പക്ഷെ ആ അമ്മയുടെ കാത്തിരിപ്പിന് കുറച്ചേറെ ത്യാഗത്തിന്റെ കഥകൾ പറയാനുണ്ട്. ഝാർഖണ്ഡിലെ ധൻബാദിലെ കർമ്മതാന്ദിലാണ് സരസ്വതി ദേവി താമസിക്കുന്നത്. 85 കാരിയായ സരസ്വതി ദേവി, മൗനി മാതാ എന്നാണ് അറിയപ്പെടുന്നത്. 30 വർഷം മുൻപാണ് സരസ്വതി ദേവി രാമക്ഷേത്രത്തിനായി മൗനവ്രതം ആചരിച്ച് തുടങ്ങിയത്. 1992ൽ തർക്ക മന്ദിരത്തിന്റെ തകർച്ചയ്‌ക്ക് ശേഷമാണ് സരസ്വതി ദേവി മൗനവ്രതം ആരംഭിച്ചതെന്ന് ഇളയ മകൻ ഹരിറാം അഗർവാൾ പറയുന്നു.

ശ്രീരാമൻ ക്ഷേത്രത്തിൽ എത്തുന്നതുവരെ താൻ നിശബ്ദയായിരിക്കുമെന്ന് അമ്മ പ്രതിജ്ഞയെടുത്തതായി ഹരിറാം കൂട്ടിച്ചേർത്തു. നാല് പെൺമക്കൾ ഉൾപ്പെടെ എട്ട് മക്കളാണ് സരസ്വതി ദേവിക്കുള്ളത്. 1986-ൽ ഭർത്താവിന്റെ മരണശേഷമാണ് സരസ്വതി ദേവി ജീവിതം ശ്രീരാമനുവേണ്ടി സമർപ്പിച്ചത്. പിന്നീട് കൂടുതൽ സമയവും തീർത്ഥാടന കേന്ദ്രങ്ങളിലാണ് സമയം ചെലവഴിച്ചത്. ആശയവിനിമയത്തിനായി ആംഗ്യഭാഷയാണ് മൗനി മാതാ ഉപയോഗിക്കുന്നത്. എന്നാൽ, സങ്കീർണ്ണമായ വാക്യങ്ങൾ എഴുതി കാണിക്കും. 2020 വരെ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മൗനവ്രതം അവസാനിപ്പിച്ച് സരസ്വതി ദേവി കുടുംബാംഗങ്ങളുമായി സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചതിന് പിന്നാലെ പൂര്‍ണമായി മൗനവ്രതത്തിലേക്ക് കടക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. അതേസമയം, അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ സീതാരാമമന്ത്രം ഉരുവിട്ടു കൊണ്ടായിരിക്കും സരസ്വതി ദേവി മുപ്പത് വർഷത്തെ വ്രതം അവസാനിപ്പിക്കുക. കൂടാതെ, അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്‌ക്ക് സരസ്വതി ദേവി യാത്ര തിരിച്ചു കഴിഞ്ഞു. കോൾ ഇന്ത്യയുടെ ഉപസ്ഥാപനമായ ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡിലെ ഉദ്യോഗസ്ഥനായ മകൻ നന്ദ്‌ലാൽ അഗർവാളിനോടൊപ്പമാണ് സരസ്വതി ദേവി ഇപ്പോൾ താമസിക്കുന്നത്.

Anandhu Ajitha

Recent Posts

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

9 hours ago

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

9 hours ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

10 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

12 hours ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

12 hours ago