Tuesday, December 23, 2025

ഒരു കെട്ടിട നമ്പറിൽ 327 വോട്ടര്‍മാര്‍! കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് സിപിഎം സഹകരണ സ്ഥാപനവും !കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടിൽ കൂടുതൽ ആരോപണങ്ങളുമായി ലീഗ്

കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടിൽ വീണ്ടും ആരോപണങ്ങളുമായി ലീഗ്. മാറാട് ഡിവിഷനിലെ 49/49 എന്ന കെട്ടിട നമ്പറില്‍ 327 വോട്ടര്‍മാര്‍ ഉണ്ടെന്നും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് സിപിഎം സഹകരണ സ്ഥാപനമാണെന്നും ആരോപിച്ച് മുസ്ലിം ലീഗ് രംഗത്ത് വന്നു.
സംസ്ഥാന വ്യാപകമായി തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടി സിപിഎമ്മിന്റെ നേതൃത്വത്തില്‍ പലതരം നീക്കങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നുവെന്നും ഇതിന്റെ ഭാഗമാണ് കോഴിക്കോട് കോര്‍പ്പറേഷനിലെ ക്രമക്കേടെന്നും ലീഗ് ആരോപിക്കുന്നു.തെരഞ്ഞെടുപ്പ് കമ്മിഷൻ വിഷയം ഗൗരവമായി കാണണമെന്നും ലീഗ് ആവശ്യപ്പെട്ടു.

“സര്‍വീസ് സഹകരണ ബാങ്കിന് വേണ്ടി നല്‍കിയ നമ്പര്‍ ഉപയോഗിച്ചാണ് 327 വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൃത്യമായി ഇടപെടല്‍ ഇതില്‍ നടന്നതെന്നാണ് വ്യകതമാവുന്നത് തിന് സൗകര്യം ചെയ്ത് കൊടുത്ത ഉദ്യോഗസ്ഥരെ പിരിച്ച് വിട്ട് ക്രിമിനല്‍ കേസ് എടുക്കണം
കോഴിക്കോട് കോര്‍പ്പറേഷന്‍ അമ്പത്തിയൊമ്പതാം ഡിവിഷനിലെ പട്ടികയില്‍ പാര്‍ട്ട് ഏഴില്‍ റെയില്‍വെ കോളനിയെന്ന പേരില്‍ വിത്യസ്ത ക്രമ നമ്പറുകളിലായി വോട്ട് ഉണ്ട്. വര്‍ഷങ്ങളായി റെയില്‍വേ കോളനിയെന്ന വിലാസത്തില്‍ താമസക്കാരില്ല. തൊട്ടടുത്ത് വീട്ടുകളിലെ വോട്ടര്‍മാര്‍ ഒരുമിച്ച് വരുന്നതിന് പകരം കിലോമീറ്ററുകള്‍ അപ്പുറത്തുള്ള വോട്ടുകളാണ് ക്രമ നമ്പര്‍ പ്രകാരം വരുന്നത്. അതു കൊണ്ട് തന്നെ വോട്ടര്‍ പട്ടിക ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി പഠിക്കാന്‍ സാധിക്കുന്നില്ല”- ലീഗ് ആരോപിച്ചു.

Related Articles

Latest Articles