കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി 3 സ്ത്രീകള്‍ എയര്‍ കസ്റ്റംസ്സിന്റെ പിടിയിലായി. ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീൻ (40), കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍ (40), തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ (39) എന്നിവരാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11:45 മണിക്ക് തായ്‌ലൻഡിൽ നിന്നും വന്ന എയര്‍ഏഷ്യ വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്
34 കിലോ ഹൈബ്രിഡ് കഞ്ചാവും കൂടാതെ തായ് നിര്‍മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരിയുമാണ് ഇവരില്‍നിന്നും പിടികൂടിയത്.
പിടിയിലായവർ തായ്‌ലൻഡിൽ നിന്നും ക്വാലലംപുര്‍ വഴിയാണ് കോഴിക്കോട് എത്തിയത്.

