വസന്തത്തിന്റെ കനൽവഴികളിൽ വിവാദം:ജോൺ ബ്രിട്ടാസിനെതിരെ ആരോപണവുമായി അനിൽ വി. നാഗേന്ദ്രൻ

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയങ്ങളും പ്രമേയമാക്കി അനിൽ വി. നാഗേന്ദ്രൻ ഒരുക്കിയ ‘വസന്തത്തിന്റെ കനൽവഴികളിൽ’ എന്ന സിനിമയെ ചൊല്ലിയാണ് പുതിയ വിവാദം. സിനിമയുടെ പ്രദർശനവും പ്രചാരണവും തടയാൻ പാർട്ടിയിലെ ചിലർ ബോധപൂർവം ശ്രമിച്ചുവെന്നാണ്അനിൽ വി. നാഗേന്ദ്രന്റെ ആരോപിക്കുന്നത്. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ജോൺ ബ്രിട്ടസിന്റെ പേരും ചർച്ചയാകുന്നത്.2014ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രമേയം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടതാണ്. സിനിമയ്ക്കായി വലിയ സാമ്പത്തിക നിക്ഷേപം നടത്തിയെന്നും, പിന്നീട് നേരിട്ട വിവിധ സാഹചര്യങ്ങൾ സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചെന്നും അനിൽ വി. നാഗേന്ദ്രൻ തന്റെ വിശദീകരണത്തിൽ പറയുന്നു. പാർട്ടി വേദികളിലും സമ്മേളനങ്ങളിലുമെല്ലാം ചിത്രം പ്രദർശിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഇവിടെയാണ് വിവാദത്തിന്റെ പ്രധാന രാഷ്ട്രീയ വശം. കമ്മ്യൂണിസ്റ്റ് ചരിത്രം പറയുന്ന ഒരു സിനിമയെ പാർട്ടിയുമായി ബന്ധമുള്ളവർ തന്നെ തടയാൻ ശ്രമിച്ചുവെന്ന ആരോപണം ഉയരുന്നത് എന്തുകൊണ്ട്? സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണോ, സംഘടനയ്ക്കുള്ളിലെ വ്യക്തിപരമായ വിരോധമാണോ, അതോ മറ്റേതെങ്കിലും രാഷ്ട്രീയ കാരണമാണോ ഇതിന് പിന്നിലെന്നത് ഇപ്പോഴും വ്യക്തമല്ല. സംവിധായകൻ ആരോപിക്കുന്ന വ്യക്തിവിരോധവും. തടസ്സപ്പെടുത്തലും’സ്ഥിരീകരിക്കാൻ ബന്ധപ്പെട്ടവരുടെ വിശദീകരണം കൂടി ആവശ്യമാണ്.

അതുകൊണ്ടുതന്നെ ഈ സംഭവത്തെ ഒരു സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തർക്കം മാത്രമായി കാണാനാകില്ല. ഒരു പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയങ്ങളും സിനിമയിലൂടെ അവതരിപ്പിച്ച സംവിധായകൻ അതേ പ്രസ്ഥാനത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ, സംഘടനയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ എത്രത്തോളം കലാസൃഷ്ടിയെ ബാധിക്കുന്നു എന്ന വലിയ ചോദ്യവും ഉയർത്തുന്നു. നിലവിൽ പുറത്തുവന്നിരിക്കുന്നത് പ്രധാനമായും സംവിധായകന്റെ ആരോപണങ്ങളായതിനാൽ, ജോൺ ബ്രിട്ടസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരുടെ നിലപാട് കൂടി പുറത്തുവരുമ്പോഴേ വിവാദത്തിന്റെ പൂർണ ചിത്രം വ്യക്തമാകൂ.

anjaliv

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

3 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago