ദില്ലി : ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ
ജപ്പാനെ പിന്തള്ളി ഭാരതം മൂന്നാം സ്ഥാനത്തെത്തി . യുഎസും ചൈനയും ആണ് ആദ്യ രണ്ട് സ്ഥാനക്കാർ. ഏഷ്യൻ പവർ ഇൻഡക്സിൽ 100ൽ 39.1 പോയിന്റാണ് ഭാരതത്തിന് ലഭിച്ചത് .ഏഷ്യൻ മേഖലയിലെ രാജ്യങ്ങളുടെ സ്വാധീനത്തെ അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങാണ് ഏഷ്യൻ പവർ ഇൻഡക്സ്.
27 രാജ്യങ്ങൾ പരിഗണിച്ചുള്ള പട്ടികയിൽ രാജ്യങ്ങളുടെ സൈനിക ശേഷി, പ്രതിരോധം, നയതന്ത്രം, സാംസ്കാരിക സ്വാധീനം തുടങ്ങിയവ മാനദണ്ഡമാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമായ ടിമോർ ആദ്യമായി പട്ടികയിൽ ഉൾപെട്ടുവെന്ന പ്രത്യേകത ഈ റിപ്പോർട്ടിനുണ്ട് ഓസ്ട്രേലിയയിലെ ലോവ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് എപിഐ യാണ് റിപ്പോർട്ട് പുറത്തിറക്കിയത്.

