Sunday, December 14, 2025

സ്വന്തംമായി 4 കോടി ഭർത്താവിന് 38 കോടി; വയനാട് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി സോണിയാ ഗാന്ധിയുടെ ആസ്‌തി വിവരങ്ങൾ പുറത്ത് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തൽ ഇങ്ങനെ

വയനാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ, പ്രിയങ്ക ഗാന്ധിയുടെ ആസ്തി 4,24,78,689 കോടിയെന്നു സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37,91,47,432 കോടിയുടെ ആസ്തിയും, രാഹുൽ ഗാന്ധിയുമായി ചേർന്ന് ദില്ലിയിലെ മെഹ്റോളിയിൽ ഒരു കൃഷിസ്ഥലമുണ്ടെന്നുമാണ് രേഖയിൽ വ്യക്തമാക്കുണ്ട്. രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമിയുണ്ട്. എന്നാൽ കൃഷിസ്ഥലം അല്ലാത്ത ഭൂമി കൈവശം ഇല്ലെന്നും പറയുന്നു.

അതുപോലെ, ഹിമാചൽ പ്രദേശത്തിലെ ഷിംലയിൽ 5.64 ലക്ഷം രൂപ മൂല്യമുള്ള ഒരു വീട് ഉണ്ടെന്നും, ആകെ ഭൂമി, വീട് എന്നിവ ഉൾപ്പെടെ 7,74,000 രൂപയുടെ ആസ്തിയുണ്ടെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.

ഭർത്താവ് റോബർട്ട് വാദ്രക്ക് 10 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും, പ്രിയങ്കയ്ക്ക് 15,75,000 രൂപയുടെ ബാധ്യതയുണ്ടെന്നും രേഖയിൽ വ്യക്തമാക്കുന്നു. കൂടാതെ, പ്രിയങ്ക ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത പി.ജി. ഡിപ്ലോമ ഇൻ ബുദ്ധിസ്റ്റ് സ്റ്റഡീസ് ആണെന്ന് നാമനിർദേശപത്രികയിൽ പറയുന്നു .

Related Articles

Latest Articles