ഹൈദരാബാദ്: തെലുഗുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെ ഞെട്ടിച്ച് നാല് രാജ്യസഭാ എംപിമാര്‍ ബിജെപിയിലേക്ക് ചേക്കേറുന്നു. നാലു ടിഡിപി എംപിമാര്‍ക്കു പുറമേ ഒരു രാജ്യസഭാ എംപി കൂടി ബിജെപിയിലേക്ക് എത്തുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ചന്ദ്രബാബു നായിഡു ഇപ്പോള്‍ വിദേശത്താണ്.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ടിഡിപിയുടെ രാജ്യസഭാ എംപിമാരായ വൈ എസ് ചൗധുരി, ടി ജി വെങ്കടേഷ്, സി എം രമേഷ് എന്നിവര്‍ രാജിക്കത്ത് രാജ്യസഭാ ചെയര്‍മാനും വൈസ് പ്രസിഡന്റുമായ വെങ്കയ്യാ നായിഡുവിന് കൈമാറിയത്. ജി മോഹന്‍ റാവു എന്ന എംപി കൂടി രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിഡിപിയ്ക്ക് ആറ് രാജ്യസഭാ എംപിമാരാണുണ്ടായിരുന്നത്.
ടിഡിപിയുടെ മുതിര്‍ന്ന നേതാക്കളും മുന്‍ എംഎല്‍എമാരും കാക്കിനടയിലെ ഒരു ഹോട്ടലില്‍ രഹസ്യയോഗം ചേരുന്നതായും വാര്‍ത്തകളുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപി ദയനീയമായി പരാജയപ്പെട്ടിരുന്നു.

