ഗുവാഹത്തി: അസമില്‍ കൊവിഡ് 19 രോഗബാധ സംശയിച്ച നാലുവയസ്സുകാരിയുടെ പരിശോധനാഫലം നെഗറ്റീവ്. ജോര്‍ഹട്ട് ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ രണ്ടാംഘട്ട പരിശോധനയില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായി അധികൃതരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച അമ്മയ്ക്കും സഹോദരിക്കുമൊപ്പം ട്രെയിന്‍ മാര്‍ഗം സംസ്ഥാനത്തെത്തിയ കുട്ടിയെ ജോര്‍ഹട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയക്ക് വിധേയയാക്കിയപ്പോള്‍ ഫലം പോസിറ്റീവ് ആയിരുന്നു. കുട്ടിക്ക് പനിയുണ്ടായിരുന്നു. ഇതോടെ കൊവിഡ് സംശയിച്ച കുട്ടിയുടെ സാമ്പിളുകള്‍ രണ്ടാംഘട്ട പരിശോധനയ്ക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ദിബ്രുഗഢ് ജില്ലയിലെ ലാഹോവാലിലുള്ള റീജണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലേക്ക് അയച്ചു കൊടുത്തിരുന്നു.
ഈ പരിശോധനാഫലം പുറത്തുവന്നതോടെയാണ് കുട്ടിക്ക് രോഗബാധയില്ലെന്ന ജോര്‍ഹട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥിരീകരിച്ചത്. കുട്ടിക്ക് കൊവിഡ് 19 ഇല്ലെന്ന് അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയും ട്വീറ്റ് ചെയ്തു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…