തമിഴ്നാട്: മാമല്ലപുരത്ത് നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും. പതിനൊന്നാം റൗണ്ട് മത്സരങ്ങളിൽ ഓപ്പൺ വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും ഇന്ത്യൻ എ ടീമുകൾ ഒന്നാം സീഡായ അമേരിയ്ക്കയുമായി മത്സരിയ്ക്കും. ഓപ്പൺ വിഭാഗത്തിൽ ബി ടീം ജർമനിയുമായും സി ടീം കസാഖിസ്ഥാനും ഏറ്റുമുട്ടും. മുഖ്യാതിഥിയായി ക്രിക്കറ്റ് താരം എം.എസ് ധോണി ആണെത്തുക.
വനിതാ വിഭാഗത്തിലെ ബി ടീം സ്ളോവേക്കിയയുമായും സി ടീം കസാഖിസ്ഥാനുമായാണ് മത്സരിക്കുക. ഇന്നു രാവിലെ പത്തു മണിയ്ക്കാണ് പതിനൊന്നാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കുക. വൈകിട്ട് നാലുമണിയ്ക്ക് ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
കഴിഞ്ഞ ജൂലൈ 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ, നടൻ രജനികാന്ത്, എ.ആർ റഹ്മാൻ എന്നിവർ പങ്കെടുത്തു.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…