Friday, March 29, 2024
spot_img

44-ാമത് ചെസ് ഒളിമ്പ്യാഡിന് ഇന്ന് സമാപനം; മുഖ്യാതിഥി എം.എസ് ധോണി

തമിഴ്നാട്: മാമല്ലപുരത്ത് നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും. പതിനൊന്നാം റൗണ്ട് മത്സരങ്ങളിൽ ഓപ്പൺ വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും ഇന്ത്യൻ എ ടീമുകൾ ഒന്നാം സീഡായ അമേരിയ്ക്കയുമായി മത്സരിയ്ക്കും. ഓപ്പൺ വിഭാഗത്തിൽ ബി ടീം ജർമനിയുമായും സി ടീം കസാഖിസ്ഥാനും ഏറ്റുമുട്ടും. മുഖ്യാതിഥിയായി ക്രിക്കറ്റ് താരം എം.എസ് ധോണി ആണെത്തുക.

വനിതാ വിഭാഗത്തിലെ ബി ടീം സ്ളോവേക്കിയയുമായും സി ടീം കസാഖിസ്ഥാനുമായാണ് മത്സരിക്കുക. ഇന്നു രാവിലെ പത്തു മണിയ്ക്കാണ് പതിനൊന്നാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കുക. വൈകിട്ട് നാലുമണിയ്ക്ക് ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

കഴിഞ്ഞ ജൂലൈ 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ, നടൻ രജനികാന്ത്, എ.ആർ റഹ്മാൻ എന്നിവർ പങ്കെടുത്തു.

Related Articles

Latest Articles