Saturday, December 13, 2025

കൊച്ചിയിൽ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് സ്ത്രീ മരിച്ചു; ദുരൂഹത

കൊച്ചി: എറണാകുളത്ത് 45 കാരി ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ്‌ മരിച്ച നിലയില്‍. എറണാകുളം വാഴക്കാലയിലെ കെന്നഡിമുക്കിലെ ഫ്ലാറ്റിലാണ് സംഭവം. ഇവിടെ താമസിച്ചിരുന്ന 45 കാരിയായ സ്മിത കിഷോറാണ് മരിച്ചത്.

സംഭവ സ്ഥലത്ത് ഉടൻ തന്നെ തൃക്കാക്കര പൊലീസ് എത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സ്മിതയുടെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles